വിഖ്യാത സാഹിത്യകാരന്‍ നെയ്പാള്‍ അന്തരിച്ചു
1957ലാണ് ആദ്യ നോവലായ ദി മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചത്. 1971ല്‍ ബുക്കര്‍പുരസ്‌ക്കാരവും 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരവും നേടി.
പ്രശസ്ത സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വിഎസ് നെയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1932ല്‍ ട്രിനിഡാഡില്‍ ജനിച്ച നെയ്പാള്‍ 32ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
മരണവിവരം കുടുബംതന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. 'മനോഹരമായ സൃഷ്ടികള്‍ക്കൊടുവില്‍ ജീവിതത്തില്‍ ഏറെ സ്‌നേഹിച്ചവര്‍ ചുറ്റും നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹം മരണത്തിലേക്ക് വിടവാങ്ങിയത്' എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ നാദിറ പറഞ്ഞത്.
1957ലാണ് ആദ്യ നോവലായ ദി മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചത്. 1971ല്‍ ബുക്കര്‍പുരസ്‌ക്കാരവും 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരവും നേടി. ട്രിനിഡാഡില്‍ ജനിച്ച് ബ്രിട്ടനില്‍ കുടിയേറിയ വിദ്യാധര്‍ സുരാജ് പ്രസാദ് നെയ്‌പോള്‍ എന്ന വിഎസ് നെയ്പാള്‍ അഞ്ച് പതിറ്റാണ്ടിലേറെയാണ് സാഹിത്യത്തില്‍ സജീവമായിരുന്നത്.
1961ല്‍ പുറത്തിറങ്ങിയ എഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കരുതുന്നത്. എബെന്റ്, ഇന്‍ ദി റിവര്‍, മിഷേല്‍ സ്ട്രീറ്റ്, ദി മിമിക്ക് മെന്‍, ദി എനിമ ഓഫി അറൈവല്‍ എന്നിവയാണ് പ്രധാന കൃതികള്‍.
Adjust Story Font
16