നാഫ്റ്റ; ഉഭയകക്ഷി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്ക-മെക്സിക്കോ ധാരണ
അമേരിക്കയുമായുള്ള ഉഭയകക്ഷി പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാനാരുങ്ങി മെക്സിക്കോ. ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ വരാന്ത്യത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും മെക്സിക്കൻ ധനകാര്യ മന്ത്രി എെഡോഫോൻസോ ഗുജാർദോ (Ildefonso Guajardo) അറിയിച്ചു .
നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റുമായി (NAFTA) ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കിയത്. തര്‍ക്കങ്ങള്‍ അധികം താമസിയാതെ പരിഹരിക്കപ്പെടുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വരാന്ത്യത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ ചർച്ച നടത്തുന്നത്
അമേരിക്കയും മെക്സിക്കെയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നാഫ്റ്റയിലെ അംഗങ്ങളായ 3 രാജ്യങ്ങളും ഒത്തെരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റ്രിയ ഫ്രീലാന്റും അറിയിച്ചു.
Adjust Story Font
16