Quantcast

തായ്‌വാനില്‍ പ്രളയത്തില്‍ 7 പേര്‍ മരിച്ചുവെന്ന് സര്‍ക്കാര്‍

MediaOne Logo

Web Desk

  • Published:

    27 Aug 2018 3:11 AM GMT

തായ്‌വാനില്‍  പ്രളയത്തില്‍ 7 പേര്‍ മരിച്ചുവെന്ന് സര്‍ക്കാര്‍
X

തായ്‌വാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 7 പേര്‍ മരിച്ചുവെന്ന് സര്‍ക്കാര്‍. അതേസമയം ആയിരക്കണക്കിനാളുകളെ പ്രളയത്തില്‍നിന്ന് രക്ഷപ്പെടുത്താനുമായെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. തായ്‌വാനിലെ തെക്കന്‍ പ്രദേശമായ ചിയായിലാണ് പ്രളയജലം പൊങ്ങിയത്. പ്രദേശത്തെ 47 സ്ഥലങ്ങളും 11 ടൌണ്‍ഷിപ്പുകളും വീടുകളും വാഹനങ്ങളും വെള്ളത്തിലായി.

പ്രളയബാധിത പ്രദേശങ്ങളില്‍ ചിലത് ‍ തായ്‌വാന്‍ പ്രസിഡണ്ട് ട്സായ് ഇങ് വെന്‍ നേരത്തെ സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ പ്രളയബാധിതര്‍ പ്രസി‍ണ്ടിനോട് ദേശ്യപ്പെട്ടുകൊണ്ടാണ്ടാണ് പ്രതികരിച്ചത്. തങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടി വേണമെന്ന് ആളുകള്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഒപ്പം തായ്‌വാന്‍ പ്രീമിയര്‍ വില്ല്യം ലായ് പ്രദേശത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ അയച്ചു. മാത്രമല്ല ബുദ്ധിമുട്ടുകള്‍ക്ക് അദ്ദേഹം ക്ഷമയും ചോദിച്ചു.

കഴിഞ്ഞയാഴ്ച മുതലാണ് പ്രദേശത്ത് പ്രളയം ശക്തമായത്. മഴ കുറഞ്ഞെങ്കിലും ഇപ്പോഴും വെള്ളക്കെട്ടുകള്‍ താഴ്ന്നിട്ടില്ല.

TAGS :

Next Story