Quantcast

ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

ആനന്ദ ടിവിയിലെ മാധ്യമപ്രവർത്തക സുബർണ നോഡി (32)യാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    29 Aug 2018 7:20 AM GMT

ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു
X

ബംഗ്ലാദേശിൽ മാധ്യമ പ്രവർത്തകയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ആനന്ദ ടിവിയിലെ മാധ്യമപ്രവർത്തക സുബർണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

പബ്ന ജില്ലയിലെ രാധാനഗറിലാണ് കൊല നടന്നത്. ബൈക്കിലെത്തിയ അക്രമിസംഘം സുബര്‍ണയുടെ വീട്ടിൽ വാതിലിൽ മുട്ടി. വാതിൽ തുറന്ന സുബർണയെ അക്രമികള്‍ മാരാകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സുബർണയെ പ്രദേശവാസികൾ പബ്ന ജനറൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് ജീവിക്കുന്ന സുപര്‍ണ 9 വയസ്സുകാരിയായ മകള്‍ക്കൊപ്പമായിരുന്നു താമസം. ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതികളെ പിടികൂടാനും കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ കൊലപാതകത്തെ അപലപിക്കുകയും പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

TAGS :

Next Story