തിന്നാലും തിന്നാലും തീരില്ല ഈ സാന്‍ഡ് വിച്ച്; ലാറ്റിനമേരിക്കയിലെ ഏറ്റവും നീളമേറിയ സാന്‍ഡ് വിച്ചുമായി മെക്സിക്കോ
മെക്സിക്കോയിലെ ഇഷ്ട വിഭവമായിരുന്നു ടോര്‍ടാ സാന്‍വിച്ച്. ഫാസ്റ്റ്ഫുഡുകളുടെ ആധിക്യം ടോര്‍ടോ സാന്‍വിച്ചിന്റെ പ്രിയം അല്‍പം കുറച്ചു.
മെക്സിക്കോ നഗരത്തില്‍ കഴിഞ്ഞ ദിവസം ജനങ്ങൾ ഒത്തുചേര്‍ന്നത് വളരെ വ്യത്യസ്തമായ ഒരു റെക്കോഡിന് സാക്ഷ്യം വഹിക്കാനാണ്. ലാറ്റിനമേരിക്കയില്‍ ഇന്നേ വരെ ഉണ്ടാക്കിയതില്‍ വെച്ച് ഏറ്റവും നീളമേറിയ സാന്‍വിച്ചാണ് പുതിയ റെക്കോഡിട്ടത്.
മെക്സിക്കോയിലെ ഇഷ്ട വിഭവമായിരുന്നു ടോര്‍ടാ സാന്‍വിച്ച്. ഫാസ്റ്റ്ഫുഡുകളുടെ ആധിക്യം ടോര്‍ടോ സാന്‍വിച്ചിന്റെ പ്രിയം അല്‍പം കുറച്ചു. ഇത് മറികടക്കാനാണ് നിരവധി പ്രാദേശിക സംഘടനകൾ ചേര്‍ന്ന് ഏറ്റവും നീളം കൂടിയ സാന്‍വിച്ച് ഉണ്ടാക്കിയത്. 70 മീറ്ററാണ് സാന്‍വിച്ചിന്റെ നീളം. സാധാരണ സാന്‍വിച്ചില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ടോര്‍ടോ സാന്‍വിച്ച്. ഈ റെക്കോഡ് സാന്‍വിച്ചാകുമ്പോള്‍ പിന്നെ പറയുകയേ വേണ്ട. 100 കഷ്ണം ബ്രഡാണ് ഈ സാന്‍വിച്ചുണ്ടാക്കാന്‍ ഉപയോഗിച്ചത്. അറുപതിലധികം ചേരുവകൾക്കൊപ്പം ഉള്ളി, തക്കാളി, ലെറ്റ്യൂസ് എല്ലാം ചേര്‍ന്നപ്പോള്‍ സ്വാദിഷ്ടമായ ടോര്‍ടോ സാന്‍വിച്ച് റെഡി. നൂറ് ലിറ്ററോളം മയോനൈസ് ഉപയോഗിച്ചിട്ടുണ്ട് ഇതില്‍. ഓരോ ഭാഗത്തിനും ഓരോ രുചിയാണ്.
Adjust Story Font
16