അണക്കെട്ട് തകര്‍ന്നു; പ്രളയ ദുരിതത്തില്‍ പെട്ട് മ്യാന്മറിലെ 85 ഗ്രാമങ്ങള്‍
അണക്കെട്ട് സംഭരണശേഷി കഴിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ നിറഞ്ഞൊഴുകിയിരുന്നു. എന്നാൽ അണക്കെട്ടിന് തകർച്ചയുണ്ടാവില്ലെന്ന വിശ്വാസത്തിൽ ജനങ്ങൾ വീടുകളിൽ നിന്ന് മാറിതാമസിക്കാൻ കൂട്ടാക്കിയില്ല.
പ്രളയ ദുരിതത്തില്‍ അകപ്പെട്ട് മ്യാന്മറിലെ 85 ഗ്രാമങ്ങള്‍. അണക്കെട്ട്
തകര്‍ന്നുണ്ടായ വെള്ളപ്പൊക്കമാണ് പ്രളയത്തിന് കാരണം. ഇതുവരെ ആറ് പേര്‍ മരിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബാഗോ പ്രവിശ്യയിലെ സ്വർ ഷൗങ് അണക്കെട്ട് സംഭരണശേഷി കഴിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ നിറഞ്ഞൊഴുകിയിരുന്നു. എന്നാൽ അണക്കെട്ടിന് തകർച്ചയുണ്ടാവില്ലെന്ന വിശ്വാസത്തിൽ ജനങ്ങൾ വീടുകളിൽ നിന്ന് മാറിതാമസിക്കാൻ കൂട്ടാക്കിയില്ല. എന്നാല്‍ അണക്കെട്ടിന്റെ സ്പിൽവേയിലൊന്ന് തകര്‍ന്നു. 2001ൽ നിർമിച്ച അണക്കെട്ടാണ് തകർന്നത്. ഏകദേശം 63,000 പേർക്ക് വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നു.
ജൂൺ മാസം മുതൽ തുടരുന്ന കനത്ത മൺസൂൺ മഴയിൽ മ്യാൻമറിൽ വൻ ദുരിതമാണ് ഉണ്ടായത്. പ്രളയത്തെ തുടർന്ന് മ്യാൻമറിലെ നിരവധി റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. മ്യാൻമറിലെ രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന യാങ്കോണ്‍ - മണ്ഡാലേ ഹൈവേയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു.
Adjust Story Font
16