Quantcast

വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ അനധികൃത നിര്‍മാണം; പ്രതിഷേധവുമായി ഫലസ്തീനികള്‍ 

പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    1 Sep 2018 1:55 AM GMT

വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ അനധികൃത നിര്‍മാണം;  പ്രതിഷേധവുമായി ഫലസ്തീനികള്‍ 
X

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെതിരെ ഫലസ്തീനികളുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ഫലസ്തീനില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്രായേല്‍ നടത്തിയ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെയാണ് ഫലസ്തീനികള്‍ പ്രതിഷേധിച്ചത്.

ഇസ്രായേല്‍ കോടതി കഴിഞ്ഞ ദിവസം നടത്തിയ വിധി പ്രസ്താവത്തില്‍ പലസ്തീനില്‍ ഇസ്രായേല്‍ വംശജര്‍ക്ക് , ഇസ്രായേല്‍ സര്‍ക്കാരിന്റെ അനുമതി കൂടാതെ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. 1967 ലെ യുദ്ധാനനന്തരം ഇസ്രായേല്‍ ഫലസ്തീന്‍ മേഖലകളില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയയായിരുന്നു. 5 ലക്ഷത്തോളം ഇസ്രായേലുകാരും 2.6 മില്ല്യണ്‍ ഫലസ്തീനികളുമാണ് ഇസ്രായേല്‍ അധിനിവേശ സ്ഥലങ്ങളായ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി ഇപ്പോഴുള്ളത്. ഈ മേഖലകളില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഇസ്രായേല്‍ ശ്രമം.

TAGS :

Next Story