Quantcast

ലുല ഡാ സില്‍വക്ക് ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്

ആറ് ജസ്റ്റിസുമാരില്‍ ഒരാള്‍ മാത്രമാണ് ലുലയുടെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇലക്ട്രല്‍ കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് ലുലയുടെ വക്കീല്‍ അറിയിച്ചു.

MediaOne Logo

subin balan

  • Published:

    2 Sep 2018 5:03 AM GMT

ലുല ഡാ സില്‍വക്ക് ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്
X

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്. ഇലക്ട്രല്‍ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഒക്ടോബറില്‍ ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയുടെ അധികാരമോഹങ്ങള്‍ക്ക് വിലക്ക് വീണിരിക്കുന്നത്. ലുല നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. എന്നാല്‍ ഇലക്ട്രല്‍ കോടതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ലുലയെ വിലക്കി. ബ്രസീലിന്റെ ക്ലീന്‍ സ്ലേറ്റിന് ലുല അയോഗ്യനാണെന്നും കോടതി വ്യക്തമാക്കി.

ആറ് ജസ്റ്റിസുമാരില്‍ ഒരാള്‍ മാത്രമാണ് ലുലയുടെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇലക്ട്രല്‍ കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് ലുലയുടെ വക്കീല്‍ അറിയിച്ചു. അഴിമതിക്കേസില്‍ സുപ്രീംകോടതി 12 വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ. ലുല മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് തലസ്ഥാനത്ത് പ്രകടനം നടത്തിയത്.

TAGS :

Next Story