Quantcast

യെമന്‍ യുദ്ധത്തിന്റെ ഇരകള്‍ ഇവര്‍ കൂടിയാണ്, ക്യാന്‍സര്‍ രോഗികളായ ഈ കുരുന്നുകള്‍

ഓരോ മാസവും പുതുതായി ഇവിടെയെത്തുന്നത് 600 ക്യാന്‍സര്‍ രോഗികളാണെന്ന് കണക്കുകള്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    3 Sep 2018 2:36 AM GMT

യെമന്‍ യുദ്ധത്തിന്റെ ഇരകള്‍ ഇവര്‍ കൂടിയാണ്, ക്യാന്‍സര്‍ രോഗികളായ ഈ കുരുന്നുകള്‍
X

യെമന്‍ യുദ്ധത്തിന്റെ ഇരകള്‍ കൊല്ലപ്പെടുന്നവരും പരിക്കേല്‍ക്കുന്നവരും മാത്രമല്ല യെമനിലെ കുട്ടികളടക്കമുള്ള ക്യാന്‍സര്‍ രോഗികള്‍ കൂടിയാണ് മതിയായ ചികിത്സ ലഭിക്കാതെ നരകതുല്യ ജീവിതം നയിക്കുന്നത് . ഓരോ മാസവും പുതുതായി ഇവിടെയെത്തുന്നത് 600 ക്യാന്‍സര്‍ രോഗികളാണെന്ന് കണക്കുകള്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം യെമനില്‍ ഇപ്പോള്‍ 35000 ത്തിലധികം ക്യാന്‍സര്‍ രോഗികളാണുള്ളത് . കൂടാതെ 11000 ത്തോളം പേര്‍ ഓരോ വര്‍ഷവും ക്യാന്‍സര്‍ രോഗികളാകുന്നു എന്നാണ് കണക്കുകള്‍ . യെമനിലെ ദേശീയ അര്‍ബുദ ചികിത്സ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഓരോ മാസവും 600 പുതിയ ക്യാന്‍സര്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. 1 മില്ല്യണ്‍ ഡോളറാണ് ചികിത്സാ സഹായമായി കഴിഞ്ഞ വര്‍ഷം സന്നദ്ധ സംഘങ്ങളില്‍ നിന്ന് ലഭിച്ചത് . മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച തുകയില്‍ നിന്ന് വളരെ കുറവാണ് ഈ തുക . ഇത്രയും രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ മാത്രം ഈ തുക മതിയാകില്ലെന്ന് ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം മേധാവി പറഞ്ഞു.

യുദ്ധം തകര്‍ത്ത സാമൂഹിക സാഹചര്യങ്ങള്‍ രോഗികള്‍ക്ക് ക്യാന്‍സര്‍ മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യവുമുണ്ടാക്കിയിട്ടുണ്ട് . സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചികിത്സാ കേന്ദ്രത്തില്‍ എല്ലാ മരുന്നുകളും ലഭ്യമല്ലെന്നും രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. മൂന്ന് വര്‍ഷമായി യെമനില്‍ തുടരുന്ന യുദ്ധം യമനിലെ സകല മേഖലയും തകര്‍ത്തിരിക്കുകയാണ് സാമ്പത്തിക മേഖലയും ആരോഗ്യ മേഖലയും തകര്‍ച്ചയിലാണ്. യുദ്ധം മൂലം യെമനില്‍ മറ്റ് രോഗങ്ങളും പടരുന്നുണ്ട്. മലേറിയയും ഡിഫ്തീരിയയും കോളറയുമടക്കം രാജ്യത്ത് രോഗങ്ങള്‍ പടരുന്ന സാഹചര്യവുമുണ്ട്.

TAGS :

Next Story