പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ റഷ്യയില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍
വര്‍ധിക്കുന്ന ജനരോഷത്തെ മയപ്പെടുത്താന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീണ്ടും പ്രതിഷേധം ശക്തമാകുന്നത്
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ റഷ്യയില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍. വര്‍ധിക്കുന്ന ജനരോഷത്തെ മയപ്പെടുത്താന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീണ്ടും പ്രതിഷേധം ശക്തമാകുന്നത്.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുമെന്ന് പുടിന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇളവുകള്‍ പരിഗണിക്കുമെന്നും വിഷയത്തില്‍ വ്യക്തിപരമായി ഉത്തരാവാദിത്തം ഏറ്റെടുക്കുമെന്നുമാണ് പുടിന്‍ ടെലിവിഷന്‍ പരിപാടിയിലൂടെ പറഞ്ഞത്.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സാമ്പത്തിക ആവശ്യകതയാണെന്നും ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കണമെന്നും പുടിന്‍ ആവശ്യപ്പെടിരുന്നു. എന്നാല്‍ പുടിന്റെ വാഗ്ദാനങ്ങളെ ജനം തീരെ മുഖവിലക്കെടുത്തിട്ടില്ല എന്നു തെളിയിക്കുന്നതാണ് ഞായറാഴ്ച വിവിധ സംഘടനകളുടെ കൂട്ടായിമയില്‍ നടന്ന പ്രതിഷേധം. പ്രസ്തുത സര്‍ക്കാര്‍ നയം റഷ്യയില്‍ പ്രധാന രാഷ്ട്രീയ വിഷയമായി തുടരുന്നു എന്നും വര്‍ധിക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നു. 9000 ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാണ് സംഘാടകര്‍ അവകാശപ്പടുന്നത്. എന്നാല്‍ മോസ്കോ പൊലീസ് പുറത്തുവിട്ട കണക്കില്‍ 6000 ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നാണ് പറയുന്നത്. ചുവന്ന കൊടികളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ചിലര്‍ പ്രധാനമന്ത്രി ദിമിത്രി മെഡ്വെദേവിന്റെ രാജി ആവഷ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധിച്ചത്.
കഴിഞ്ഞ ജൂണ്‍ 14നാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള നയം സര്‍ക്കാര്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 90 ശതമാനം റഷ്യക്കാരും നയത്തെ എത്തിര്‍ത്താണ് വോട്ട് ചെയ്തത്.
Adjust Story Font
16