Quantcast

മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചവരില്‍ ഈ വര്‍ഷം 1600 പേര്‍ മരിച്ചതായി യു.എന്‍ റിപ്പോര്‍ട്ട്

ഈ വര്‍ഷം കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചവരിലാണ് ഇത്രയും പേര്‍ യാത്രാ മധ്യേ കടലില്‍ മരിച്ചത് .

MediaOne Logo

Web Desk

  • Published:

    4 Sep 2018 2:15 AM GMT

മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചവരില്‍ ഈ വര്‍ഷം 1600 പേര്‍ മരിച്ചതായി യു.എന്‍ റിപ്പോര്‍ട്ട്
X

മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ വ്യാപകമായി മരിക്കുന്നു . ഈ വര്‍ഷം 1600 പേര്‍ ഇത്തരത്തില്‍ മരണപ്പെട്ടുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്.

ഈ വര്‍ഷം കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചവരിലാണ് ഇത്രയും പേര്‍ യാത്രാ മധ്യേ കടലില്‍ മരിച്ചത് .ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 68000 പേര്‍ യൂറോപ്പിലെത്തിയപ്പോള്‍‍ മരണപ്പെട്ടവരുടെ എണ്ണം 1600 ആണ്. കടല്‍ കടക്കുന്ന 18 പേരില്‍ ഒരാള്‍ എന്ന നിലക്കാണ് ആളുകള്‍ മരിക്കുന്നത്.കഴിഞ്ഞ വര്‍ഷം 1,30,400 അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലെത്തി. ആ വര്‍ഷം യാത്രാമധ്യേ മരിച്ചത് കടല്‍ കടക്കുന്ന 48 പേരില്‍ ഒരാള്‍ എന്ന നിലക്ക് 2400 പേരാണ്. ഈ വര്‍ഷം കടല്‍ കടക്കുന്ന അഭയാര്‍ഥികളുടെ എണ്ണം കുറഞ്ഞെങ്കിലും മരണപ്പെടുന്നവരുടെ കണക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ കൂടുതലാണ്.

കടലില്‍ നിന്നും അഭയാര്‍ഥികളെ രക്ഷിക്കുന്ന ബോട്ടുകള്‍ യൂറോപ്പിലെത്തിയാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ തര്‍ക്കമാണെന്നും അഭയാര്‍ഥികളോട് രാജ്യങ്ങള്‍ നീതി പൂര്‍വമായ സമീപനം സ്വീകരിക്കണമെന്നും യു.എന്‍ പ്രതിനിധി പറഞ്ഞു.

TAGS :

Next Story