ഡോ. ആരിഫ് ആല്‍വി പാകിസ്താന്റെ പുതിയ പ്രസിഡന്റ്
കൂടാതെ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ആരിഫ് ആല്‍വി
ഡോ. ആരിഫ് ആല്‍വി പാകിസ്താന്റെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അടുപ്പക്കാരനാണ് ഇദ്ദേഹം. കൂടാതെ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ആരിഫ് ആല്‍വി.
പാകിസ്താന്റെ 13ആമത്തെ പ്രസിഡന്റായാണ് ഡോ. ആരിഫ് ആല്‍വി തെരെഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷിയായ ഇംറാന്‍ ഖാന്‍റെ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ആല്‍വിക്ക് 690ല്‍ 353 വോട്ട് ലഭിച്ചാണ് വിജയിച്ചത്. ആരിഫ് ആല്‍വിയടക്കം മൂന്ന പേരാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. പാകിസ്താന്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി മൌലാന ഫസലുറഹ്മാന് 186 വോട്ട് ലഭിച്ചു. മറ്റൊരു സ്ഥാനാര്‍ഥിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഇഅ്തിസാസ് അഹ്സന് 124 വോട്ടും ലഭിച്ചു. 27 വോട്ടുകള്‍ അസാധുവായി. ദേശീയ അസംബ്ലിയായ സെനറ്റും സിന്ധ്, പഞ്ചാബ്, ബലൂചിസ്താൻ, ഖൈബർ-പഖ്തൂൻഖ്വ പ്രവിശ്യാ അസംബ്ലികളും ചേര്‍ന്ന ഇലക്ട്രല്‍ കോളേജാണ് പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നത്. സെനറ്റില്‍ 430 വോട്ടും ഓരോ അസംബ്ലികളില്‍ 65 വീതം വോട്ടുകളാണുള്ളത്. 2006 മുതൽ 2013 വരെ പാർട്ടിയുടെ സെക്രട്ടറി ജനറലായിരുന്ന ആൽവി. 2013ലും സെനറ്റ് സെനറ്റ്അംഗമായിരുന്നു. ഇത്തവണ കറാച്ചിയിലെ എൻ.എ 247 സീറ്റിൽ നിന്നാണ് ജയിച്ചത്. നിലവിലെ പ്രസിഡന്റ് മംനൂൻ ഹുസൈന്റെ കാലാവധി അവസാനിക്കുന്ന ഞായറാഴ്ച ആൽവി സ്ഥാനമേറ്റെടുക്കും.
Adjust Story Font
16