ട്രംപില്‍ പൂര്‍ണ വിശ്വാസമെന്ന് കിം ജോങ് ഉന്‍; കിമ്മിന് നന്ദിയെന്ന് ട്രംപ്
ഉത്തരകൊറിയയുമായി ആണവ നിരായുധീകരണ ചര്‍ച്ചകളുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഉത്തരകൊറിയയുമായി ആണവ നിരായുധീകരണ ചര്‍ച്ചകളുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് അറിയിച്ച കിം ജോങ് ഉന്നിന് ട്രംപ് നന്ദിയും അറിയിച്ചിട്ടുണ്ട്.
ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ പ്രതിജ്ഞാബദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് സ്വാഗതം ചെയ്ത് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. തന്നില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച കിമ്മിന് നന്ദി അറിയിച്ച ട്രംപ്, ഒത്തൊരുമിച്ച് ലക്ഷ്യം കൈവരിക്കുമെന്നും ട്വീറ്റ് ചെയ്തു. ട്രംപിലുള്ള വിശ്വാസം മാറ്റമില്ലാതെ തുടരുകയാണെന്ന് കിം വ്യക്തമാക്കിയതായി അദ്ദേഹത്തെ സന്ദര്‍ശിച്ച ദക്ഷിണ കൊറിയയുടെ ദേശീയ ഉപദേഷ്ടാവ് പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ പോങ്യാങില്‍ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള പ്രത്യേക ദൂതല്‍ കിമ്മുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിലായിരുന്നു ട്രംപില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് കിം അറിയിച്ചത്.
Adjust Story Font
16