Quantcast

ട്രംപിനെതിരെ  രൂക്ഷ വിമർശനവുമായി മുന്‍ പ്രസിഡണ്ട് ബരാക് ഒബാമ

‘ജനങ്ങളെ ഭിന്നിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്യുന്ന തരത്തിലാണ് രാജ്യം പോകുന്നത്’ 

MediaOne Logo

Web Desk

  • Published:

    9 Sep 2018 3:10 AM GMT

ട്രംപിനെതിരെ  രൂക്ഷ വിമർശനവുമായി മുന്‍ പ്രസിഡണ്ട് ബരാക് ഒബാമ
X

അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെതിരെ മുന്‍ പ്രസിഡണ്ട് ബരാക് ഒബാമ. തെരെഞ്ഞെടുപ്പ് സംവിധാനത്തില്‍ ട്രംപ് ഭയം സൃഷ്ടിക്കുകയും, മതഭ്രാന്ത് കാണിക്കുകയുമാണെന്ന് ഒബാമ കുറ്റപ്പെടുത്തി. ജനങ്ങളെ ഭിന്നിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്യുന്ന തരത്തിലാണ് രാജ്യം പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മുന്‍പൊന്നുമില്ലാത്തവണ്ണം രൂക്ഷമായാണ് ബരാക് ഒബാമ ട്രംപിനെതിരെ കുറ്റപ്പെടുത്തലുമായി രംഗത്തുവന്നത്. ഭയത്തിന്റെ രാഷ്ട്രീയമാണ് ട്രംപ് സൃഷ്ടിക്കുന്നതെന്ന് അദ്ദഹം പറഞ്ഞു. ട്രംപിനെതിരെ മാത്രമല്ല അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെയും ഒബാമ സംസാരിച്ചു. 2016ലെ തെരെഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയായിരുന്നു ഒബാമയുടെ വിമര്‍ശനം. വര്‍ഷങ്ങളായി രംഗത്തുള്ള രാഷ്ട്രീയ നേതാക്കളെ അദ്ദേഹം വെറുപ്പിക്കുകയാണെന്നും മോശം ആളുകളില്‍ നിന്നാണ് അദ്ദേഹത്തിന് സംരക്ഷണം ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റെക്കോര്‍ഡ‍് നേതാക്കന്മാര്‍ വലിച്ചെറിയും. ന്യൂനപക്ഷങ്ങളെയും ട്രംപിന് ഭീഷണിയാകുന്ന മാധ്യമങ്ങളെയുമാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്. ഒരു നല്ല ഭരണസംവിധാനത്തില്‍ ചില സന്തുലിതാവസ്ഥകളുണ്ടാകും, എന്നാല്‍ ഇവിടെ അതൊന്നുമില്ലെന്നും ഒബാമ വിമര്‍ശിച്ചു.

നവംബറിലെ അര്‍ധ വാര്‍ഷിക തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിയിലായിരുന്നു ബരാക് ഒബാമയുടെ പ്രതികരണം. ഇല്ലിനോസ് സര്‍വകലാശാലയിലായിരുന്നു പരിപാടി

TAGS :

Next Story