3 ലക്ഷം സൈനികര്‍, 1000 യുദ്ധ വിമാനങ്ങള്‍, 80 യുദ്ധ കപ്പലുകള്‍; സൈനികാഭ്യാസത്തിന് തുടക്കം കുറിച്ച് റഷ്യ
റഷ്യന്‍ സൈനികര്‍ക്ക് പുറമെ മംഗോളിയന്‍, ചൈനീസ് സൈനികരും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം സൈനികാഭ്യാസം അമേരിക്കക്ക് വലിയ തലവേദനയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശീതയുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും ബൃഹത്തായ സൈനികാഭ്യാസത്തിന് തുടക്കം കുറിച്ച് റഷ്യ. റഷ്യന്‍ സൈനികര്‍ക്ക് പുറമെ മംഗോളിയന്‍, ചൈനീസ് സൈനികരും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം സൈനികാഭ്യാസം അമേരിക്കക്ക് വലിയ തലവേദനയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് ലക്ഷം സൈനികര്‍, ആയിരം യുദ്ധ വിമാനങ്ങള്‍, 80 യുദ്ധ കപ്പലുകളും ടാങ്കുകളും ഉള്‍പ്പെടെ 36000 സൈനിക വാഹനങ്ങള്‍ എന്നിവയാണ് റഷ്യയുടെ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ജപ്പാന്‍ സമുദ്രം, ബെറിങ് ഉള്‍ക്കടല്‍ ഉള്‍പ്പെടെ അന്‍പത് കേന്ദ്രങ്ങളിലാണ് സൈനികാഭ്യാസം.
കിഴക്കന്‍ സെര്‍ബിയയില്‍ വോസ്റ്റോക്ക് 2018 എന്ന പേരില്‍ നടക്കുന്ന സൈനികാഭ്യാസം റഷ്യ ഇതുവരെ നടത്തിയ അഭ്യാസങ്ങളേക്കാള്‍ പതിന്മടങ്ങ് കരുത്തുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ - ചൈന ബന്ധം ഊട്ടിയുറപ്പിക്കുന്നതുകൂടിയായിരിക്കും ഇത്. അതേസമയം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം അത്ര സുഖകരമല്ലാത്ത സാഹചര്യത്തില്‍ സൈനികാഭ്യാസ പ്രകടനങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിന് കാരണമാകുമെന്ന് നാറ്റോ അഭിപ്രായപ്പെട്ടു. വ്ലാഡിവോസ്റ്റോക്കില്‍ സാന്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ സൈനികാഭ്യാസ പ്രകടനം കാണാനെത്തുമെന്നാണ് കരുതുന്നത്. 17നാണ് സൈനികാഭ്യാസം സമാപിക്കുക.
Adjust Story Font
16