അതിര്‍ത്തികള്‍ പരസ്പരം തുറന്നുകൊടുത്ത് എത്യോപ്യയും എറിത്രിയയും
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള അതിര്‍ത്തികള്‍ തുറന്ന് കൊടുത്തത്. പ്രധാനപ്പെട്ട രണ്ട് അതിര്‍ത്തികളാണ് തുറന്നത്.
ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ എത്യോപ്യയും എറിത്രിയയും തങ്ങളുടെ അതിര്‍ത്തികള്‍ പരസ്പരം തുറന്ന് കൊടുത്തു. ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഒപ്പിട്ട സമാധാന കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള അതിര്‍ത്തികള്‍ തുറന്ന് കൊടുത്തത്. പ്രധാനപ്പെട്ട രണ്ട് അതിര്‍ത്തികളാണ് തുറന്നത്. എത്യോപ്യയെ കടലുമായി ബന്ധപ്പെടുത്തുന്ന ബുറേയും എത്യോപ്യന്‍ നഗരമായ സാലമ്പസ്സയ്ക്ക്അടുത്തുള്ള അതിര്‍ത്തി ചെക് പോസ്റ്റുമാണ് തുറന്നത്. ഇരു രാഷ്ട്ര നേതാക്കന്‍മാരും എത്യോപ്യന്‍ പുതുവല്‍സരം ബുറേ അതിര്‍ത്തിയില്‍ സംയുക്തമായി ആഘോഷിച്ചു.
അതിര്‍ത്തികള്‍ തുറന്നതോടെ ഉല്‍സവ പ്രതീതിയിലാണ് ഇരു രാഷ്ട്രങ്ങളും. നിരവധിയാളുകളാണ് ഈ ചടങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്. എത്യേപ്യന്‍ പ്രസിഡന്‍റ് അബീ അഹമ്മദും എറിത്രിയന്‍ പ്രസിഡന്‍റ് ഇസായിസ് അഫ്വര്‍ക്കിയും തമ്മില്‍ ജൂലൈയില്‍ നയതന്ത്രബന്ധങ്ങളും വ്യാപാരബന്ധങ്ങളും പുനഃസ്ഥാപിക്കുന്നതിനുള്ള സമാധാന കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 1991ലാണ് എറിത്രിയ എത്യോപ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടിയത് 1998 വരെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ 1998ല്‍ നടന്ന യുദ്ധത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേരാണ് പരസ്പരം വിഭജിക്കപ്പെട്ടു. ഇങ്ങനെ വിഭജിക്കപ്പെട്ടവര്‍ക്ക് രണ്ട് പതിറ്റാണ്ടിന് ശേഷം പരസ്പരം കാണാന്‍ സാധിച്ചു.20 വർഷത്തിനിടയിൽ ആദ്യമായി തന്റെ അമ്മയും സഹോദരനും ആദ്യമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സലാബസ്സയുടെ താമസക്കാരനായ യോനാസ് ഫെസെയ ബി.ബി.സിയോട് പറഞ്ഞു.
എത്യോപ്യയുടെ തലസ്ഥാന നഗരമായ വടക്കൻ ടിഗ്രേ മേഖലയെയും എറിത്രിയയുടെ തലസ്ഥാനമായ അസ്മാറയേയും തമ്മില്‍ വ്യാപര പരമായി ബന്ധിപ്പിക്കുന്ന പ്രധാന അതിര്‍ത്തിയാണ് സലാബസ്സ. ഈ അതിര്‍ത്തി തുറന്നത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
Adjust Story Font
16