Quantcast

വിസ കാലാവധി തീർന്ന് അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരില്‍ ഭൂരിഭാ​ഗവും ഇന്ത്യക്കാർ

2016ലെ കണക്കനുസരിച്ച് വിസ കാലാവധി തീര്‍ന്ന 8061 ഇന്ത്യക്കാരാണ് താമസിക്കുന്നതെങ്കില്‍ കഴിഞ്ഞ വർഷം ഇത് 19% വർദ്ധിച്ച് 9568 ആയി

MediaOne Logo

Web Desk

  • Published:

    13 Sep 2018 2:34 PM GMT

വിസ കാലാവധി തീർന്ന് അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരില്‍ ഭൂരിഭാ​ഗവും ഇന്ത്യക്കാർ
X

ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയിൽ വിസ കാലാവധി തീർന്നിട്ടും താമസിക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഒാഫ് ഹോംലാന്റ് സെക്യൂരിറ്റിക്കായി കുടിയേറ്റം കുറക്കുന്നതിനെ പിന്തുണക്കുന്ന സെന്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസ് നടത്തിയ റിപ്പോർട്ടിലാണ് വിസ കാലാവധി തീർന്നിട്ടും താമസിക്കുന്നവരിൽ മറ്റ് രാജ്യക്കാരെക്കാളും കൂടുതൽ ഇന്ത്യക്കാരാണെന്ന് തെളിഞ്ഞത്.

ചെറുകിട പണിക്കാരും തൊഴിൽ വിസയില്‍ വന്നവരുമാണ് ഇതിൽ കൂടുതൽ. 2016ലെ കണക്കനുസരിച്ച് വിസ കാലാവധി തീര്‍ന്ന 8061 ഇന്ത്യക്കാരാണ് താമസിക്കുന്നതെങ്കില്‍ കഴിഞ്ഞ വർഷം ഇത് 19% വർദ്ധിച്ച് 9568 ആയി. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ വിസ കാലാവധിയും ഭൂരിഭാഗം അവസാനിച്ചിരിക്കുകയാണ്. ചൈന, സൗദി അറേബ്യ, സൗത്ത് കൊറിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിസ കാലാവധി തീർന്നിട്ടും താമസിക്കുന്നവരില്‍ കൂടുതലും.

വിസ കാലാവധി തീർന്ന 4400 ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിലുള്ളതെന്ന് ഡിപ്പാർട്ട്മെന്റ് ഒാഫ് ഹോംലാന്റ് സെക്യൂരിറ്റി പറയുന്നു.

വിസ കാലാവധി തീര്‍ന്നിട്ടും താമസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരുന്നെങ്കിലും അവരിൽ പലരും രേഖകൾ പുതുക്കി നിയമപരമാക്കി. വിസ കാലാവധി തീർന്നിട്ടും രാജ്യത്ത് തുടരുന്നവരിൽ വിദ്യാർഥികള്‍, ജോലിക്കായി വന്നവര്‍, തീവ്രവാദികള്‍ എന്നിങ്ങനെ എല്ലാ മേഖലയില്‍ നിന്നുള്ളവരുമുണ്ടെന്ന് ഫെഡറൽ സംഘം അറിയിച്ചു.

സി.എെ.എസിന്റെ റിപ്പോർട്ട് കാര്യമാക്കണ്ട ആവശ്യമില്ലെന്നും കുടിയേറ്റം കുറക്കാനുള്ള ഏക മാർഗം രാജ്യം കടത്തുകയാണെന്ന മുൻവിധിയോടെയാണ് അവർ റിപ്പോർട്ട് തയ്യാറാക്കിയതെന്നും അഭിഭാഷകനായ ഹസ്സൻ അഹമദ് പറഞ്ഞു.

TAGS :

Next Story