Quantcast

അമേരിക്കയുടെ ആസൂത്രിതമായ സാമ്പത്തിക ആക്രമണമാണ് തുര്‍ക്കിയുടെ കറന്‍സി മൂല്യമിടിയാനും പണപ്പെരുപ്പത്തിനും കാരണമായതെന്ന് ഉര്‍ദുഗാന്‍

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കെതിരെ അമേരിക്ക നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇതിന്‌ പിന്നില്ലെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു. 

MediaOne Logo

Web Desk

  • Published:

    15 Sep 2018 2:30 AM GMT

അമേരിക്കയുടെ ആസൂത്രിതമായ സാമ്പത്തിക ആക്രമണമാണ് തുര്‍ക്കിയുടെ കറന്‍സി മൂല്യമിടിയാനും പണപ്പെരുപ്പത്തിനും കാരണമായതെന്ന് ഉര്‍ദുഗാന്‍
X

തുര്‍ക്കിയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ അമേരിക്കയെ വിമര്‍ശിച്ച് ഉര്‍ദുഗാന്‍. അമേരിക്കയുടെ ആസൂത്രിതമായ സാമ്പത്തിക ആക്രമണമാണ് തുര്‍ക്കിയുടെ കറന്‍സി മൂല്യമിടിയാനും പണപ്പെരുപ്പത്തിനും കാരണമായതെന്ന് തുര്‍ക്കി പ്രസിഡന്റ് കുറ്റപ്പെടുത്തി.

അങ്കാറയില്‍ എ.കെ പാര്‍ട്ടിയില്‍ നിന്നുള്ള ഉന്നതരെ അഭിസംബോധനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്‌. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കെതിരെ അമേരിക്ക നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇതിന്‌ പിന്നില്ലെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു. തുര്‍ക്കിയില്‍ വിലക്കയറ്റം രണ്ട്‌ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്‌. ആഗസ്തില്‍ 18 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഒരു മാസം മുമ്പ്‌ ഡോളറിനെതിരെ ലിറയുടെ മൂല്യം 7.24 എന്ന സര്‍വ്വകാല റെക്കോഡിലേക്ക്‌ കൂപ്പ്‌ കുത്തിയിരിന്നു.

വെള്ളിയാഴ്‌ച ലിറയുടെ മൂല്യം 6.1 ലേക്ക്‌ എ‌ത്തിയിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏറ്റവും ഉയര്‍ന്ന പലിശ നിരിക്കാണ്‌ സെന്‍ട്രല്‍ ബാങ്ക്‌ പ്രഖ്യാപിച്ചത്‌. 24 ശതമാനമാണ്‌ പലിശ നിരക്ക്. പലിശ വര്‍ധിപ്പിക്കാനുള്ള എല്ലാ സ്വതന്ത്രവും സെന്‍ട്രല്‍ ബാങ്കിന് ഉര്‍ദുഗാന്‍ നല്‍കിയിട്ടുണ്ട്. തകര്‍ച്ച നേരിട്ട ലിറയുടെ മൂല്യം ഉയര്‍ത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനുമാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. ജനങ്ങളുടെ നിക്ഷേപങ്ങള്‍ ലിറയിലാക്കാനും രാജ്യത്തെ കറന്‍സിയെ വിശ്വസിക്കണമെന്നും ഉര്‍ദുഗാന്‍ ടര്‍ക്കിഷ് ജനതയോട് ആഹ്വോനം ചെയ്തു.

TAGS :

Next Story