ഫിലിപ്പിന്‍സില്‍ ആഞ്ഞടിച്ച് മാങ്ഖുട്ട് ചുഴലിക്കാറ്റ്; 14 മരണം
ഫിലിപ്പീന്‍സില്‍ കാറ്റിനെ തുടര്‍ന്നുണ്ടായ മഴയില്‍ മണ്ണിടിഞ്ഞ് രണ്ടു പേര്‍ മരിച്ചു. തായ്‌വാനില്‍ ശക്തമായ തിരമാലയില്‍ യുവതിയെ കടലില്‍ കാണാതായി.
വടക്കന്‍ ഫിലിപ്പിന്‍സില്‍ വീശിയടിച്ച മാങ്ഖുട്ട് ചുഴലിക്കാറ്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്റര്‍ വേഗത്തിലാണ് മാങ്ഖട്ട് ചുഴലിക്കാറ്റ് ഫിലിപ്പിന്‍സ് തീരത്തടിച്ചത്. ഇതുവരെ 14 പേര്‍ ചുഴലിക്കാറ്റില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച പ്രാദേശിക സമയം 01.40ന് ആണ് ചുഴലിക്കാറ്റ് വടക്കന്‍ ഫിലിപ്പിന്‍സ് തീരത്തേക്കടിച്ചത്. ഫിലിപ്പീന്‍സില്‍ കാറ്റിനെ തുടര്‍ന്നുണ്ടായ മഴയില്‍ മണ്ണിടിഞ്ഞ് രണ്ടു പേര്‍ മരിച്ചു. തായ്‌വാനില്‍ ശക്തമായ തിരമാലയില്‍ യുവതിയെ കടലില്‍ കാണാതായി. ആകെ 14 പേരാണ് ഇതുവരെ മരിച്ചത്. നിരവധിപേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഏകദേശം 87000 പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ പടിഞ്ഞാറ് മാറി ചൈനയിലാണ് കാറ്റടിക്കുന്നത്. ചൈനയിലെ ഗുവാങ്‌ഷോ പ്രവിശ്യയെയാണ് ചുഴലിക്കാറ്റ് ബാധിച്ചിരിക്കുന്നത്. പ്രദേശത്തെ ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Adjust Story Font
16