ജയിലിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കായി മ്യാന്‍മാറില്‍ പ്രതിഷേധം ശക്തം
റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തിയ വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകരെയാണ് മ്യാന്മാര്‍ കോടതി ജയില്‍ ശിക്ഷക്ക വിധിച്ചിട്ടുള്ളത്
ജയിലിൽ കഴിയുന്ന റോയിട്ടേഴ്സ് പത്രപ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറില്‍ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റിനെ ന്യായീകരിച്ച് മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂ കി രംഗത്തുവന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്.
സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമുപയോഗിച്ച് പ്രതിഷേധക്കാര്‍ പ്രതീകാത്മകമായി മാധ്യമ പ്രവര്‍ത്തകരെ അടിച്ചു. നൂറിലധികം മാധ്യമ പ്രവര്‍ത്തകരും യുവാക്കളും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യംഗോണില്‍ പ്രതിഷേധം നടത്തിയത്.
റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തിയ വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ് മ്യാന്മാര്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചിട്ടുള്ളത്. വാ ലോണ്‍, ക്യോ സോ ഊ എന്നിവര്‍ക്കെതിരേയാണ് കേസ്. മ്യാന്മറിലെ റഖൈന്‍ സ്റ്റേറ്റില്‍ 10 റോഹിങ്ക്യന്‍ മുസ്ലിംകളെ കൊന്നതിന്‍റെ വാര്‍ത്ത ശേഖരിക്കുന്നതിനിടെയണ് കഴിഞ്ഞ ഡിസംബറില്‍ ഇരുവരെയും അറസ്റ്റു ചെയ്തത്.
Adjust Story Font
16