സിറിയയിലെ ഇദ്‍ലിബില്‍ പട്ടാള രഹിത മേഖല രൂപീകരിക്കാന്‍ തീരുമാനം
റഷ്യയും തുര്‍ക്കിയും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
സിറിയയിലെ ഇദ്‍ലിബില്‍ പട്ടാള രഹിത മേഖല രൂപീകരിക്കാന്‍ തീരുമാനം. റഷ്യയും തുര്‍ക്കിയും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നീക്കം സിറിയയിലെ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പറഞ്ഞു.
സിറിയയിലെ ഇദ്‍ലിബില്‍ സിറിയന്‍ സൈന്യത്തിനും വിമതര്‍ക്കുമിടയില്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ പട്ടാളരഹിത മേഖല രൂപീകരിക്കാനാണ് തീരുമാനം. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. ഒക്ടോബര്‍ പതിനഞ്ചോടുകൂടി മേഖലയില്‍ നിന്ന് പട്ടാളത്തെ പിന്‍വലിക്കും. വിമത പക്ഷവും മേഖലയില്‍ നിന്ന് സേനയെ പിന്‍വലിക്കണമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പറഞ്ഞു.
മേഖലയില്‍ നിലവിലുളള എല്ലാ വന്‍ ആയുധങ്ങളും പിന്‍വലിക്കും. വിമത പക്ഷവും മേലയില്‍ നിന്ന് മിസൈല്‍ വിക്ഷേപണ യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിന്‍വലിക്കണം. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മേഖലയില്‍ റഷ്യയും തുര്‍ക്കിയും ചേര്‍ന്ന് പട്രോളിങ് നടത്തുമെന്നും പുടിന്‍ പറഞ്ഞു. ഈ നീക്കങ്ങള്‍ സിറിയയില്‍ സാമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16