Quantcast

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മറ്റ് മേഖലകളെയും ബാധിക്കുമെന്ന് ഡബ്ള്യൂ.റ്റി.ഒ ഡയറക്ടര്‍

ആയുധ കൈമാറ്റം ഉൾപ്പെടെയുള്ള മേഖലകളെ വ്യാപാരയുദ്ധം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ അറുപത്തിരണ്ട് പൈസയുടെ കുറവാണ് ഇന്നലെയുണ്ടായത്

MediaOne Logo

Web Desk

  • Published:

    20 Sep 2018 2:03 AM GMT

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മറ്റ് മേഖലകളെയും ബാധിക്കുമെന്ന് ഡബ്ള്യൂ.റ്റി.ഒ ഡയറക്ടര്‍
X

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മറ്റ് മേഖലകളെയും ബാധിക്കുമെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ. ആയുധ കൈമാറ്റം ഉൾപ്പെടെയുള്ള മേഖലകളെ വ്യാപാരയുദ്ധം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ അറുപത്തിരണ്ട് പൈസയുടെ കുറവാണ് ഇന്നലെയുണ്ടായത്.

യു.എസ് - ചൈന വ്യാപാര യുദ്ധത്തിന്റെ ആക്കം കൂടിവരുന്നതിനിടെയാണ് മുന്നറിയിപ്പുമായി വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ റോബർട്ട് അസീവ്‍ഡോ രംഗത്തെത്തിയത്. റിയോ ജീ ജനീറോയിൽ വെച്ച് മാധ്യമങ്ങളെ കണ്ട ഡയറക്ടർ ജനറൽ, ആഗോള വ്യാപാര യുദ്ധം തുടരുന്നത് എല്ലാ മേഖലകളെയും ബാധിക്കുമെന്ന് വ്യക്തമാക്കി. അമേരിക്ക ഇല്ലാത്ത തർക്ക പരിഹാസ സെൽ ആണ് ആലോചിക്കേണ്ടത്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് അറിയില്ലെന്നും റോബർട്ട് അസീവ്ഡോ സംശയം പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ട്. പ്രശ്നം അതീവ ഗുരുതരമാണെന്നും അസീ‌വ്ഡോ വ്യക്തമാക്കി. ചൈനയിൽ നിന്നെത്തുന്ന 2000 കോടി ഡോളർ മൂല്യമുള്ള ഇറക്കുമതി സാധനങ്ങൾക്ക് 10 ശതമാനം നികുതി ചുമത്താൻ ഡോണൾഡ് ട്രംപ് തീരുമാനിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായത്. ജനുവരി ഒന്നിന് നികുതി 25ശതമാനം ആയി ഉയർത്തുമെന്നും ട്രംപ് ഭീഷണി ഉയർത്തിയിട്ടുണ്ട്. 6000 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ ഉത്പന്നങ്ങൾക്ക് 10ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ചൈനയും വ്യക്തമാക്കി. വ്യാപാരയുദ്ധം കടുത്തതോടെ രൂപയുടെ മൂല്യം വീണ്ടും ഇടിയുകയാണ്. ഡോളറിനെതിരെ അറുപത്തിരണ്ട് പൈസയുടെ കുറവാണ് ഇന്നലെയുണ്ടായത്.

TAGS :

Next Story