റഫാല്‍ ഗുരുതര പ്രശ്നം; പാകിസ്ഥാന്റെ പേര് ഉപയോഗിച്ച് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു: പാകിസ്ഥാന്‍
ഇന്ത്യയില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന റഫാല്‍ ചര്‍ച്ച മുമ്പ് പാകിസ്ഥാനില്‍ നടന്ന ‘പനാമാ പേപ്പര്‍ ലീക്ക്’ പോലെ ഗുരുതരമായ വിഷയം
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാവി തുലയ്ക്കാന്‍ പോന്ന 'പനാമ’യാണ് റഫാല്‍ ഇടപാടെന്ന് പാക് കേന്ദ്രമന്ത്രി. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ കസേര തെറിക്കുന്നതിനും തടവു ശിക്ഷ ലഭിക്കുന്നതിനും കാരണമായ 'പനാമാ പേപ്പര്‍ ലീക്കി'നോട് ഉപമിച്ചാണ് പാക് വാര്‍ത്താ-വിനിമയ പ്രക്ഷേപണ മന്ത്രി ഫവാദ് ചൌധരിയുടെ പ്രസ്താവന.
ഇന്ത്യയില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന റഫാല്‍ ചര്‍ച്ച മുമ്പ് പാകിസ്ഥാനില്‍ നടന്ന ‘പനാമാ പേപ്പര്‍ ലീക്ക്’ പോലെ ഗുരുതരമായ വിഷയമാണെന്ന് മന്ത്രി പറഞ്ഞു.
റഫാല്‍ വിഷയം ഇന്ത്യ രാജ്യത്തിനകത്ത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിനു പകരം ബി.ജെ.പിയും മോദി ഗവണ്‍മെന്റും പാകിസ്ഥാന്റെ പേര് ഉപയോഗിച്ച് വിഷയം വഴി തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. രാഷ്ട്രിയത്തേക്കാള്‍ രാഷ്ട്രവും ജനങ്ങളുമായിരിക്കണം പ്രഥമ സ്ഥാനത്തെന്നും ഇന്ത്യ പക്വമായി കാര്യം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ചൌധരി ചൂണ്ടിക്കാട്ടി.
Adjust Story Font
16