Quantcast

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടുവെന്ന ഗുരുതര ആരോപണങ്ങളുമായി ട്രംപ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് എതിരെയായിരുന്നു ഇടപെടലെന്നും ട്രംപ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 Sep 2018 7:53 AM GMT

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടുവെന്ന ഗുരുതര ആരോപണങ്ങളുമായി ട്രംപ്
X

കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടുവെന്ന ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് എതിരെയായിരുന്നു ഇടപെടലെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ നവംബര്‍ ആറിന് അമേരിക്കയില്‍ നടന്ന അര്‍ധ വാര്‍ഷിക തെരഞ്ഞെടുപ്പിലാണ് ചൈന ഇടപെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എന്‍ പൊതുസഭയില്‍ അറിയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് എതിരെയായിരുന്നു അന്നത്തെ ഇടപെടല്‍. നവംബറില്‌ വരാന്‍ പോകുന്ന അര്‍ധവാര്‍ഷിക തെരഞ്ഞെടുപ്പിലും ചൈന തനിക്കെതിരെ ഇടപെടുമെന്നാണ് അമേരിക്കക്ക് ലഭിച്ച രഹസ്യ വിവരമെന്നും ട്രംപ് പറഞ്ഞു. വ്യാപാരമേഖലയില്‍ ചൈനയെ വെല്ലുവിളിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ് താനാണെന്നും അതിനാല്‍ ജയിക്കാന്‍ ചൈന അനുവദിക്കില്ല എന്നുമായിരുന്നു ട്രംപിന്റെ ആരോപണം.

ഇന്നലെയും ചൈനക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അമേരിക്ക ഉന്നയിച്ചത്. വ്യാപാരമേഖലയില്‍ ചൈനയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക, ഇരുപത് വര്‍ഷത്തിനിടെ ചൈനയുമായുള്ള വ്യാപാരത്തില്‍ അമേരിക്കക്ക് 13 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നും ആരോപിച്ചു. എന്നാല്‍ ഇവയോടൊന്നും ഔദ്യോഗികമായി ചൈന ഇതുവരെയും പ്രതികരിച്ചിട്ടില്ല. ലോകത്തിലെ ശക്തമായ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ വളരുന്ന വ്യാപാര യുദ്ധത്തെ ആശങ്കയോടെയാണ് ലോകം കാണുന്നത്.

TAGS :

Next Story