Quantcast

ചൈനയില്‍ സുരക്ഷാ വിഭാഗം ഉന്നതന് അഴിമതിക്കേസില്‍ 18 വര്‍ഷം തടവ്

18 വര്‍ഷം തടവിന് പുറമെ 11 മില്ല്യണ്‍ യുവാന്റെ പിഴയും കോടതി വിധിച്ചിട്ടുണ്ട്. രാജ്യത്തെ സുരക്ഷാ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരിക്കെ യാഓ ഗാങ് പദവി ദുരുപയോഗം ചെയ്തതായും കോടതി കണ്ടത്തി.

MediaOne Logo

Web Desk

  • Published:

    29 Sep 2018 2:24 AM GMT

ചൈനയില്‍ സുരക്ഷാ വിഭാഗം ഉന്നതന് അഴിമതിക്കേസില്‍ 18 വര്‍ഷം തടവ്
X

ചൈനയുടെ സുരക്ഷാ വിഭാഗം മുന്‍ വൈസ് ചെയര്‍മാന്‍ യാഓ ഗാങിന് 18 വര്‍ഷം തടവ്. 69.61 ദശലക്ഷം യുവാന്‍ കൈക്കൂലിയായി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് നടപടി.

ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷന്റെ വൈസ് ചെയര്‍മാനായിരിക്കെ നടത്തിയ അഴിമതികളിലാണ് ഹാന്‍ഡന്‍ ഇന്റര്‍ മീഡിയേറ്റ് പീപ്പിള്‍സ് കോടതിയുടെ വിധി. 18 വര്‍ഷം തടവിന് പുറമെ 11 മില്ല്യണ്‍ യുവാന്റെ പിഴയും കോടതി വിധിച്ചിട്ടുണ്ട്. രാജ്യത്തെ സുരക്ഷാ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരിക്കെ യാഓ ഗാങ് പദവി ദുരുപയോഗം ചെയ്തതായും കോടതി കണ്ടത്തി.

ബന്ധുക്കളെ ഉപയോഗിച്ചാണ് 70 ദശലക്ഷത്തോളം യുവാന്‍ യാങ് കൈക്കൂലി വാങ്ങിയത്. 2006നും 2016നും ഇടയില്‍ യാങ് നടത്തിയ അഴിമതിയുടെ കണക്കാണിത്. കൂടാതെ, പൊതുജനങ്ങള്‍ക്കായി വിവരം പങ്കുവെക്കുന്നതിന് കമ്പനികളില്‍ നിന്ന് പണം വാങ്ങിയിരുന്നതായും യാങ് അനധികൃതമായി വ്യാപാരം നടത്തിയിരുന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്.

2015 ഡിസംബറില്‍ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് യാങ് ഗാങിനെ താത്കാലികമായി പുറത്താക്കിയിരുന്നു. ഷാങ്ഹായി സ്‌റ്റോക്കുകളുടെ നേട്ടം കുതിച്ചുയര്‍ന്നപ്പോള്‍ ജൂണില്‍ പൊടുന്നനെ വ്യാപാരം 40 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. സംഭവത്തില്‍ അധികാരികള്‍ നടത്തിയ അന്വേഷണത്തില്‍ വാണിജ്യത്തകര്‍ച്ചയുടെ കാരണക്കാരന്‍ യാങ് ഗാങ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2016 ഫെബ്രുവരിയില്‍ യാങിനെ പുറത്താക്കുകയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് യാങിനെതിരായ നടപടി.

TAGS :

Next Story