ഉത്പാദന മേഖലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി ചെെന
ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക രാജ്യമാണ് ചൈന. എന്നാല്‍ നിലവില്‍ ഉത്പാദന മേഖലയില്‍ വന്‍ ഇടിവാണ് രാജ്യം നേരിടുന്നത്.
ചൈനയില്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ താഴ്ന്ന നിരക്കിലെത്തിയെന്ന് സര്‍വ്വേ. പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സിന്റെ പുതിയ സര്‍വ്വേയിലാണ് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ താഴ്ന്നതായി രേഖപെടുത്തുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക രാജ്യമാണ് ചൈന. എന്നാല്‍ നിലവില്‍ ഉത്പാദന മേഖലയില്‍ വന്‍ ഇടിവാണ് രാജ്യം നേരിടുന്നത്.
പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് ആഗസ്റ് 51.3 ശതമാനമായിരുന്നു. സര്‍വേ പ്രകാരം സെപ്റ്റംബറില്‍ 50.8 ശതമാനമായി താഴ്ന്നു. 21 വ്യവസായ കേന്ദ്രങ്ങള്‍ സര്‍വേക്കായി തിരഞ്ഞെടുത്തത്. അതില്‍ 14 വ്യവസായ കേന്ദ്രങ്ങള്‍ മാത്രമാണ് സൂചിക 50 ന് മുകളില്‍ നില്‍ക്കുന്നത്. ഈ കേന്ദ്രങ്ങള്‍ക്ക് വിപുലീകരണത്തിനുള്ള അവസരം ഉണ്ട്. എന്നാല്‍ സൂചിക 50 ല്‍ താഴെയാകുന്നത് വ്യവസായ കേന്ദ്രങ്ങളെ സാരമായി ബാധിക്കും. ഇത് സാമ്പത്തിക മേഖലക്ക് വെല്ലുവിളിയാകുമെന്നാണ് സൂചന.
അതെസമയം നാല് മാസത്തിനിടയില്‍ പുതിയ ഓര്‍ഡറുകളുടെ സബ് ഇന്‍ഡക്സ് 1.4 ദശാംശമായി കുറഞ്ഞു. രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.
ചൈനയുടെ സമ്പദ്‍വ്യവസ്ഥ കയറ്റുമതിയെ ആശ്രയിച്ചല്ല. സമ്പദ്ഘടനയിൽ ചൈനയും അമേരിക്കയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളെ നിയന്ത്രിക്കേണ്ടതാണെന്നും china federation of logistic and purchasing വൈസ് പ്രസിഡന്റ് സായ് ജിന്‍ പറഞ്ഞു
ചൈനയുടെ സമ്പദ്ഘടനയ്ക്ക് ശക്തമായ അടിത്തറയുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം എന്നാല്‍ ഉദ്പാദനത്തിലെ കുറവ് സമ്പത്ത് ഘടനയെ നിലവില്‍ ബാധിച്ചിട്ടുണ്ട്.
Adjust Story Font
16