വലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്തിക്കെതിരെ ബ്രസീലില്‍ വന്‍ പ്രതിഷേധം
സ്ത്രീകള്‍ക്കും, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും, കറുത്ത വര്‍ഗക്കാര്‍ക്കുമെതിരായി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പ്രതിഷേധം. ‘നോട്ട് ഹിം’ എന്ന ഹാഷ് ടാഗോട് കൂടിയാണ് പ്രതിഷേധം നടക്കുന്നത്.
ബ്രസീലില്‍ വലതുപക്ഷ പ്രസിഡന്‍റ് സ്ഥാനാര്‍ത്തി ജൈര്‍ ബൊല്‍സാനാരോക്ക് നേരെ പ്രതിഷേധം ശക്തം. ശനിയാഴ്ച്ച ബ്രസീലിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും, കറുത്ത വര്‍ഗക്കാര്‍ക്കുമെതിരായി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ബൊല്‍സൊനാരോക്ക് നേരെ പ്രതിഷേധം തുടങ്ങിയത്. ബലാത്സംഗത്തെ നിസാരവത്ക്കരിക്കുകയും കറുത്ത വര്‍ഗക്കാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയുമായിരുന്നു ബൊല്‍സാനാരോ. ശനിയാഴ്ച്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. ‘നോട്ട് ഹിം’ എന്ന ഹാഷ് ടാഗോട് കൂടിയാണ് പ്രതിഷേധം നടക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പലയിടത്തും പ്രതിഷേധം നടന്നത്.
ഒക്ടോബര്‍ 7 ന് നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത കല്‍പ്പിക്കുന്നയാളാണ് വലതുപക്ഷ പ്രസിഡന്‍റ് സ്ഥാനാര്‍ത്തി ജൈര്‍ ബൊല്‍സൊനാരോ. വളരെ മോശം സ്ഥിതിയാണ് ബ്രസീലിലെന്നും പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, ഇത് തുടരാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു
ബ്രസീലിലെ രാഷ്ട്രീയക്കാരില്‍ ശക്തനാണ് മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍ കൂടിയായ ബൊല്‍സൊനാരോ. സ്വവര്‍ഗരതിയെ ശക്തമായി എതിര്‍ക്കുന്ന ബൊല്‍സൊനാരോ സ്ത്രീ വിരോധിയും, ലിംഗ വിവേചനം കാണിക്കുന്നയാളുമാണെന്നാണ് ആക്ഷേപം.
Adjust Story Font
16