Quantcast

ബ്രെക്സിറ്റില്‍ നിന്നും പിന്‍മാറണം; ബ്രിട്ടനില്‍ പ്രതിഷേധം ശക്തം

ബ്രെക്സിറ്റ് ചവറ്റുകുട്ടയിലേക്ക് എറിയുക, ബ്രെക്സിറ്റില്‍ നിന്ന് പിന്‍മാറുക തുടങ്ങിയ മുദ്രവാക്യവും പ്ലക്കാര്‍ഡുമേന്തിയായിരുന്നു പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    2 Oct 2018 2:24 AM GMT

ബ്രെക്സിറ്റില്‍ നിന്നും  പിന്‍മാറണം; ബ്രിട്ടനില്‍ പ്രതിഷേധം ശക്തം
X

ബ്രെക്സിറ്റില്‍ നിന്നും ബ്രിട്ടന്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ബ്രിട്ടനിലെ ബര്‍മിംഗ് ഹാം തെരുവില്‍ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.

ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധക്കാര്‍ രംഗത്ത് എത്തിയത്. ബ്രെക്സിറ്റ് ചവറ്റുകുട്ടയിലേക്ക് എറിയുക, ബ്രെക്സിറ്റില്‍ നിന്ന് പിന്‍മാറുക തുടങ്ങിയ മുദ്രവാക്യവും പ്ലക്കാര്‍ഡുമേന്തിയായിരുന്നു പ്രതിഷേധം. ബ്രിട്ടന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും പതാകയും പ്രതിഷേധക്കാരുടെ കൈവശം ഉണ്ടായിരുന്നു.

ബ്രെക്സിറ്റ് അനുകൂലികളായ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണെതിരെയും പ്രധാനമന്ത്രി തെരേസ മെക്കെതിരെയും പ്രതിഷേധം കത്തി. അതിനിടെ തെരേസെ മെയ് ബ്രെക്സിറ്റ് നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് ബോറിസ് ജോണ്‍സണ്‍ കോണ്‍ഫറന്‍സില്‍ തുറന്നടിച്ചു.

കഴിഞ്ഞ 40 വര്‍ഷമായി ബ്രിട്ടന്‍ തുടര്‍ന്നു പോരുന്ന വിദേശ വാണിജ്യ നയങ്ങള്‍ ഉപേക്ഷിക്കാന്‍ ആറ് മാസം മാത്രം അവശേഷിക്കെ ബ്രിട്ടനില്‍ ‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

TAGS :

Next Story