Quantcast

ട്രംപിനെതിരെ നികുതിവെട്ടിപ്പ് ആരോപണം 

ട്രംപും സഹോദരങ്ങളും നികുതി അടക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനായി മാതാപിതാക്കളുടെ സ്വത്ത് വിവരം മറച്ചുപിടിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ കണ്ടെത്തല്‍

MediaOne Logo
ട്രംപിനെതിരെ നികുതിവെട്ടിപ്പ് ആരോപണം 
X

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലുമായി ന്യൂയോര്‍ക്ക് ടൈംസ് പത്രം. ട്രംപും സഹോദരങ്ങളും നികുതി അടക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനായി മാതാപിതാക്കളുടെ സ്വത്ത് വിവരം മറച്ചുപിടിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ കണ്ടെത്തല്‍. എന്നാല്‍ വാര്‍ത്ത ട്രംപിന്റെ അഭിഭാഷകന്‍ ചാള്‍സ് ഹാര്‍ഡര്‍ നിഷേധിച്ചു.

1990കളിലെ നികുതി സ്കീമുകളില്‍ നിന്ന് രക്ഷ നേടാനായി തന്റെ മാതാപിതാക്കളെ ട്രംപും സഹോദരങ്ങളും സഹായിച്ചു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ കണ്ടെത്തല്‍. നികുതിയില്‍ നിന്ന് രക്ഷ നേടാന്‍‌ വരുമാനം മറച്ചുപിടിച്ചു. അങ്ങനെ 200ലേറെ തവണ നികുതി വെട്ടിച്ചിട്ടുണ്ടെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ പിതാവിന്റെ പക്കല്‍നിന്നും 413 മില്ല്യണ്‍ ഡോളറിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ട്രംപ് വാങ്ങിയിട്ടുണ്ടെന്ന് പത്രം പറയുന്നു. ഇത്രയും വലിയ തുകയും അതിന്റെ ഇടപാട് രേഖകളും മറ്റും തെളിവായി കാണിച്ചാണ് ടൈംസ് ട്രംപിനെതിരായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ട്രംപും സഹോദരങ്ങളും തങ്ങളുടെ മാതാപിതാക്കളെ വഞ്ചിച്ച് മില്യണ്‍ കണക്കിന് ഡോളറുകള്‍ സമ്മാനമായി കൈക്കലാക്കിയിട്ടുണ്ടെന്നും പത്രം രേഖകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ട്രംപിന്റെ അഭിഭാഷകനായ ചാള്‍സ് ഹാര്‍ഡര്‍ രംഗത്തെത്തി. വസ്തുതാവിരുദ്ധമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story