Quantcast

ഇറാഖിലെ പുതിയ പ്രസിഡന്റ് ബര്‍ഹാം സാലിഹിന് അധികാരം കൈമാറി

ചൊവ്വാഴ്ചയാണ് ബര്‍ഹാം സാലിഹിനെ ഇറാഖ് പാര്‍ലമെന്റ് പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. പാര്‍ലമെന്റിലെ 329 അംഗങ്ങളില്‍ 219 പേര്‍ സാലിഹിന് അനുകൂലമായി വോട്ട് ചെയ്താണ് അദ്ദേഹത്തെ അധികാരത്തിലെത്തിച്ചത്

MediaOne Logo

Web Desk

  • Published:

    4 Oct 2018 2:25 AM GMT

ഇറാഖിലെ പുതിയ പ്രസിഡന്റ് ബര്‍ഹാം സാലിഹിന് അധികാരം കൈമാറി
X

ഇറാഖില്‍ അധികാര കൈമാറ്റം. പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബര്‍ഹാം സാലിഹിന് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഫുആദ് മാസൂം അധികാരം കൈമാറി. ഇന്നലെ ബാഗ്ദാദില്‍ നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു അധികാര കൈമാറ്റം.

അല്‍ സലാം പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു അധികാര കൈമാറ്റ ചടങ്ങ്. സ്ഥാനമൊഴിയുന്ന ഫുആദ് മാസൂമുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പ് പുതിയ പ്രസിഡണ്ട് ചുവന്ന പരവതാനി വിരിച്ച് ഫുആദ് മാസൂമിന് വരവേല്‍പ്പ് നല്‍കി.

ചൊവ്വാഴ്ചയാണ് ബര്‍ഹാം സാലിഹിനെ ഇറാഖ് പാര്‍ലമെന്റ് പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. പാര്‍ലമെന്റിലെ ആകെയുള്ള 329 അംഗങ്ങളില്‍ 219 പേര്‍ സാലിഹിന് അനുകൂലമായി വോട്ട് ചെയ്താണ് അദ്ദേഹത്തെ അധികാരത്തിലെത്തിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 15 ദിവസമാണ് സാലിഹിന്റെ മുന്നിലുള്ളത്. അതേസമയം മുന്‍ വൈസ് പ്രസിഡണ്ടും, എണ്ണ ധനകാര്യ വകുപ്പുകള്‍ മന്ത്രി കൂടിയായിരുന്ന അബ്ദുല്‍ മഹ്ദിക്ക് ഒരു ക്യാബിനറ്റ് രൂപീകരിക്കാന്‍ 30 ദിവസത്തെ സമയമുണ്ട്. ഇത് പാര്‍ലമെന്റിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.

കുര്‍ദിഷ് നോതാവും കുര്‍ദിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയും ഇറാഖി ഫെഡറല്‍ ഗവണ്‍മെന്റിന്റെ മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്നു സാലിഹ്. 58 കാരനായ അദ്ദേഹം എഞ്ചിനീയര്‍ കൂടിയാണ്.

TAGS :

Next Story