യു.എസ് ആണവോർജ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജയെ നിർദേശിച്ച് ഡൊണാൾഡ് ട്രംപ്
യു.എസ് ആണവോർജ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചു. ഇന്ത്യൻ വംശജയായ റിതാ ബാരൻവാൽ ആണ് യു.എസ് ആണവോർജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി പദവിയിലേക്ക് നിർദേശിക്കപ്പെട്ടത്. ബുധനാഴ്ച വൈറ്റ്ഹൌസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കൻ സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ആണവ സാങ്കേതിക ഗവേഷണം, ആണവ സൗകര്യങ്ങളുടെ വികസനം, നടത്തിപ്പ് തുടങ്ങി ഒട്ടേറെ ചുമതലകൾ വഹിക്കേണ്ട സ്ഥാനത്തേക്കാണ് റിതാ എത്തുക. നിലവിൽ ഗേറ്റ് വേ ഫോർ ആക്‌സിലറേറ്റഡ് ഇന്നോവേഷൻ ഇൻ ന്യൂക്ലിയർ എനർജി (ഗെയിൻ) വിഭാഗം ഡയറക്ടറാണ് അവർ.
Next Story
Adjust Story Font
16