Quantcast

ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം

കഴിഞ്ഞ വെള്ളിയാഴ്ച ഭൂകമ്പവും സുനാമിയും ദുരിതം വിതച്ച പാലുവില്‍ നിന്ന് 600 കി.മി അകലെയാണ് വടക്കന്‍ സുലവേസി പ്രവിശ്യയിലെ സൊപുതാന്‍ അഗ്നിപര്‍വതം

MediaOne Logo

Web Desk

  • Published:

    4 Oct 2018 2:28 AM GMT

ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം
X

ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം. വടക്കന്‍ സുലവേസി പ്രവിശ്യയിലാണ് സൊപുതാന്‍ അഗ്നിപര്‍വത സ്ഫോടനമുണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ച ഭൂകമ്പവും സുനാമിയും ദുരിതം വിതച്ച പാലുവില്‍ നിന്ന് 600 കി.മി അകലെയാണ് വടക്കന്‍ സുലവേസി പ്രവിശ്യയിലെ സൊപുതാന്‍ അഗ്നിപര്‍വതം. സ്ഫോടനത്തില്‍ നാല് കി.മി ഉയരത്തിലാണ് ചാരവും പുകയും ഉയര്‍ന്നത്. പാലു നിവാസികള്‍ പൂര്‍ണമായി ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് വിട്ടുമാറാത്ത സാഹചര്യത്തിലാണ് ഈ അഗ്നിപര്‍വതം പൊട്ടിയത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ രണ്ടാമതും പാലു നഗരം സന്ദര്‍ശിച്ചു. ദേശീയ ദുരന്ത നിവാരണ ഏജന്‍സി പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഗ്നിപര്‍വതത്തിന് 4 കി.മി അകലെയുള്ളവര്‍ സുരക്ഷിതരാണെന്ന് ഏജന്‍സി അറിയിച്ചു .

1400 പേരാണ് ഭൂകമ്പത്തില്‍ ഇതുവരെ മരിച്ചത്. കൂടുതല്‍ പേരെ കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നാളെ അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story