Quantcast

സാന്‍ഫ്രാന്‍സിസ്കോയുമായി നിലവിലുണ്ടായിരുന്ന സഹോദരി നഗര ഉടമ്പടി ജാപ്പനിസ് നഗരമായ ഒസാക്ക വിച്ഛേദിച്ചു

ജപ്പാനീസ് അധിനിവേശകാലത്ത് സ്ത്രീകളെ ലൈംഗീക അടിമകളാക്കി വെച്ചതിന്റെ നടുക്കുന്ന ഓര്‍മകളാണ് പ്രതിമ പറയുന്നത്.

MediaOne Logo

Web Desk

  • Published:

    5 Oct 2018 4:11 AM GMT

സാന്‍ഫ്രാന്‍സിസ്കോയുമായി നിലവിലുണ്ടായിരുന്ന സഹോദരി നഗര ഉടമ്പടി ജാപ്പനിസ് നഗരമായ ഒസാക്ക വിച്ഛേദിച്ചു
X

സാന്‍ഫ്രാന്‍സിസ്കോയുമായി നിലവിലുണ്ടായിരുന്ന സഹോദരി നഗര ഉടമ്പടി ജപ്പാനിസ് നഗരമായ ഒസാക്ക വിച്ഛേദിച്ചു. സാന്‍ഫ്രാന്‍സിസ്കോ നഗരത്തിലെ കംഫോര്‍ട്ട് വുമണ്‍ പ്രതിമയുമയി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ജപ്പാനീസ് അധിനിവേശകാലത്ത് സ്ത്രീകളെ ലൈംഗീക അടിമകളാക്കി വെച്ചതിന്റെ നടുക്കുന്ന ഓര്‍മകളാണ് പ്രതിമ പറയുന്നത്.

ചൈന, കൊറിയ, ഫിലിപ്പിന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും കൌമാരക്കാരികളെയുമാണ് ലൈംഗിക അടിമകളാക്കിയിരുന്നത്. സ്വകാര്യ സ്ഥാപനത്തിന്‍റെ കീഴിലായിരുന്ന പ്രതിമ ഈ ആഴ്ച്ചയിലാണ് സാന്‍ഫ്രാന്‍സിസ്കോ സര്‍ക്കാരിന്‍റെ കീഴിലേക്ക് വന്നത്. ഇതോടെയാണ് സഹോദരി നഗരമെന്ന ബന്ധം വിച്ഛേദിക്കുകയാണെന്ന് ഒസാക്ക മേയര്‍ സാന്‍ഫ്രാന്‍സിസ്കോ മേയര്‍ക്ക് കത്തയച്ച് അറിയിച്ചത്. കംഫോര്‍ട്ട് വുമണ്‍ പ്രതിമ പൊതുസ്വത്ത് എന്ന നിലയില്‍ നിന്നും മാറ്റാന്‍ തയ്യാറാകുന്ന ദിവസം ബന്ധം പുനസ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും കത്തിലുണ്ട്. ബന്ധം വിച്ഛേദിച്ച നടപടി ദൌര്‍ഭാഗ്യകരമാണെന്ന് സാന്‍ഫ്രാന്‍സിസ്കോ മേയര്‍ ലണ്ടന്‍ ബ്രീഡ് പ്രതികിര്ച്ചു.

ലൈംഗീക അടിമത്വവുമായി ബന്ധപ്പെട്ട ചരിത്രം ചര്‍ച്ച ചെയ്യാന്‍ ജപ്പാന്‍ സര്‍ക്കാര്‍ നേരത്തെ നടപടികള്‍ സ്വീകരിച്ചിരുന്നു. സംഭവങ്ങളിലെ ഇരകള്‍ക്കായി ജപ്പാന്‍ ഒരു ഫൌണ്ടേഷന്‍ സ്ഥാപിക്കുകയും 87 ലക്ഷം ഡോളര്‍ ഈയാവശ്യത്തിനായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story