ഇസ്രയേലിന്‍റെ കണ്ണീര്‍ വാതക പ്രയോഗത്തില്‍ പരിക്കേറ്റ് ഫലസ്തീന്‍ ബാലന്‍ മരിച്ചു
അഹ്മദ് അബൂ ഹാബല്‍ എന്ന 15 കാരനാണ് മരിച്ചത്
ഇസ്രയേലിന്‍റെ കണ്ണീര്‍ വാതക പ്രയോഗത്തില്‍ പരിക്കേറ്റ് ഫലസ്തീന്‍ ബാലന്‍ മരിച്ചു. ഗസ്സയില്‍ നടന്ന പ്രക്ഷോഭത്തിലാണ് ഇസ്രയേല്‍ കണ്ണീര്‍ വാതക പ്രയോഗവും വെടിവെപ്പും നടത്തിയത്. വെടിവെപ്പില്‍ 24 പേര്‍ക്ക് പരിക്കേറ്റു. അഹ്മദ് അബൂ ഹാബല്‍ എന്ന 15കാരനാണ് മരിച്ചത്. ഇസ്രയേല്‍-ഗസ്സ സ്ട്രിപ്പിനടുത്തുള്ള ചെക്ക്പോയിന്‍റ്ലാണ് പ്രക്ഷോഭമുണ്ടായത്.
ടിയര്‍ ഗ്യാസ് കാനിസ്റ്റര്‍ തലയില്‍ കൊണ്ടതാണ് മരണകാരണമെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖിദ്റ വ്യക്തമാക്കി. ഇതോടെ 195ലേറെ ഫലസ്തീന്‍ വംശജരാണ് ഈ വര്‍ഷം ഗസ്സയില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേല്‍ വെടിവെപ്പില്‍ 7 ഫലസ്തീന് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്.
തങ്ങളുടെ ഭൂമിയിലേക്ക് പ്രവേശനത്തിനുള്ള അവകാശം ഉന്നയിച്ച് ഫലസ്തീന്‍ വംശജര്‍ നടത്തുന്ന സമരം 70 വര്‍ഷത്തിലേറെയായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏഴര ലക്ഷത്തിലേറെ ഫലസ്തീനികളെയാണ് സ്വന്തം ഭുമിയില്‍ നിന്ന് ഇസ്രയേലികൾ കുടിയൊഴിപ്പിച്ചത്.
Adjust Story Font
16