അഴിമതിക്കേസില്‍ നവാസ് ശരീഫിന്റെ സഹോദരന്‍ അറസ്റ്റില്‍
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പാര്‍ലമെന്റിലേക്കും പ്രാദേശിക അസംബ്ലി മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷഹബാസ് ശരീഫിന്റെ അറസ്റ്റ്.
പാക് പ്രതിപക്ഷ നേതാവും മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനുമായ ഷഹബാസ് ശരീഫ് അറസ്റ്റില്‍. ഭവന നിര്‍മാണ പദ്ധതിയിലെ അഴിമതിക്കേസിലാണ് അറസ്റ്റ്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പാര്‍ലമെന്റിലേക്കും പ്രാദേശിക അസംബ്ലി മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷഹബാസ് ശരീഫിന്റെ അറസ്റ്റ്.
വെള്ളിയാഴ്ചയാണ് പാകിസ്ഥാന്‍ മുസ്ലീം ലീഗ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനുമായ ഷഹബാസ് ശരീഫ് അറസ്റ്റിലാകുന്നത്. ഏറെക്കാലമായി നിലനില്‍ക്കുന്ന അഴിമതിക്കേസിലാണ് ഷഹബാസ് ശരീഫിനെ അറസ്റ്റ് ചെയ്തത്. 11 പാര്‍ലമെന്റ് മണ്ഡലങ്ങളിലും 19 അസംബ്ലി മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷഹബാസ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഒക്ടോബര്‍ 14 നാണ് തെരഞ്ഞെടുപ്പ് നടക്കുക . 1400 കോടിയുടെ അഴിമതി കേസാണ് ഷഹബാസ് ശരീഫിനെതിരെ നിലനില്‍ക്കുന്നത് , പാകിസഥാനിലെ നിലവിലെ പ്രതിപക്ഷ നേതാവാണ് ഷഹബാസ് ശരീഫ് . പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെ വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിയില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് ഷഹബാസിനെതിരെ നിലലില്‍ക്കുന്ന കേസ് , ഷഹബാസിനെ നാളെ കോടതിയിസല്‍ ഹാജരാക്കും. ലാഹോറിലെ അതീവ സുരക്ഷ കേന്ദ്രത്തിലാണ് ഇപ്പോള്‍ ഷഹബാസ് ശരീഫിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഷഹബാസിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതമാണെന്നും മുന്‍പ്രധാനമന്ത്രിയും ഷഹബാസിന്റെ സഹോദരനുമായ നവാസ് ശരീഫ് പറഞ്ഞു. ഗവണ്‍മെന്റിന്റെ ഇത്തരം സമീപനങ്ങള്‍ക്കെതിരെ പാര്‍ലമെന്റിനകത്തും തെരുവിലും പ്രതിഷേധിക്കുമെന്ന് ഷഹബാസ് ശരീഫിന്റെ മകന്‍ ഹംസ ഷെഹബാസ് പ്രതികരിച്ചു.
കോടതി ഉത്തരവിലൂടെ തെരഞ്ഞെടുപ്പ് നടക്കാതിരുന്ന മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 14 ന് ഉപ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് , തെരഞ്ഞെടുപ്പ് ഇപ്പോഴത്തെ പ്രാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന് നിര്‍ണായകമാണ്. നേരിയ ഭൂരിപക്ഷത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ പാകിസ്ഥാനില്‍ ഭരണം നടത്തുന്നത്.
Adjust Story Font
16