Quantcast

പോള്‍ബിയ അരനൂറ്റാണ്ട് തികയ്ക്കുമോ? കാമറൂണ്‍ വിധിയെഴുതി 

43 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് പോള്‍ബിയ വീണ്ടും അധികാരത്തിലെത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

MediaOne Logo
പോള്‍ബിയ അരനൂറ്റാണ്ട് തികയ്ക്കുമോ? കാമറൂണ്‍ വിധിയെഴുതി 
X

ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ കാമറൂണില്‍ ജനങ്ങള്‍ വിധിയെഴുതി. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ഇന്നലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 43 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് പോള്‍ബിയ വീണ്ടും അധികാരത്തിലെത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

പ്രസിഡന്റ് പോള്‍ ബിയ ഒരിക്കല്‍ കൂടി അധികാരത്തിലെത്തുമോ എന്നതാണ് കാമറൂണ്‍ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തുടര്‍ച്ചയായ 43 വര്‍ഷങ്ങളായി പോള്‍ ബിയ കാമറൂണ്‍ പ്രസിഡന്റ് പദവി വഹിക്കുകയാണ്. ഇത് ഏഴാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. രാജ്യത്ത് തെരഞ്ഞടുപ്പില്‍ മത്സരിക്കാവുന്ന കൂടിയ പ്രായം 92 ആണ്. നിലവില്‍ 85കാരനാണ് പോള്‍ ബിയ. ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ അദ്ദേഹത്തിന് 92 വയസ് വരെ പദവിയില്‍ തുടരാന്‍ ആകും. 1975-82 കാലയളവിൽ പ്രധാനമന്ത്രിയായിരുന്ന ബിയ 82ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പ്രസിഡന്റ് പദവിയിലെത്തിയത്.

1960ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ 1982ല്‍ പോള്‍ പ്രസിഡന്റാവുന്നത് വരെ അഹ്മദോ അഹിദ്‌ജോയായിരുന്നു ‌ പ്രസിഡന്റ്. അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്നാണ് പോളിന് അവസരം ലഭിച്ചത്. ഇക്കുറി അധികാരത്തിലെത്തിയാല്‍ പോള്‍ ബിയക്ക് ചരിത്രം തിരുത്തിക്കുറിക്കാം.

TAGS :

Next Story