Quantcast

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇരു കൊറിയകളും സന്ദര്‍ശിച്ചു

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നുമായും പോംപിയോ ചര്‍ച്ച നടത്തി.

MediaOne Logo

Web Desk

  • Published:

    8 Oct 2018 2:58 AM GMT

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇരു കൊറിയകളും സന്ദര്‍ശിച്ചു
X

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇരു കൊറിയകളിലും സന്ദര്‍ശനം നടത്തി. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നുമായും പോംപിയോ ചര്‍ച്ച നടത്തി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായുള്ള രണ്ടാമത്തെ ഉച്ചകോടിക്ക് സന്നദ്ധനാണെന്ന് കിം ജോങ് ഉന്‍ അറിയിച്ചതായാണ് സൂചന.

സിംഗപ്പൂരില്‍ നടന്ന കിം -ട്രംപ് ഉച്ചകോടിയില്‍ ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. പക്ഷേ മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ നീക്കങ്ങള്‍ ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കിം ജോങ് ഉന്നിനെ പോങ്യോങിലെത്തി കണ്ടത്. ഉത്തര കൊറിയയിലെത്തിയതിന് മുന്‍പ് പോംപിയോ ദക്ഷിണ കൊറിയയിലെത്തി പ്രസിഡന്‍റ് മൂണ്‍ ജോ ഇന്നിനെയും കണ്ടു. കിമ്മും ട്രംപും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചക്ക് മധ്യസ്ഥത വഹിച്ചത് മൂണ്‍ ജേ ഇന്നായിരുന്നു. അടുത്തു തന്നെ രണ്ടാമതൊരു ഉച്ചകോടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മൂണ്‍ ജേ ഇന്‍ പറഞ്ഞു.

ചര്‍ച്ചകളിലൂടെ നല്ല ഫലം തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് മൈക് പോംപിയോ പറഞ്ഞു. മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ജപ്പാനിലെത്തി പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും ചര്‍ച്ച നടത്തിയിരുന്നു.

TAGS :

Next Story