Quantcast

പ്രസിഡന്റ് തെരഞ്ഞെടുപ്പ്;  കാമറൂണില്‍ ചരിത്രം കുറിക്കുമോ?  

രണ്ടാഴ്ച കൊണ്ട് മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനാകൂ. പോള്‍ ബിയയെ ജനം തള്ളുമോ കൊള്ളുമോ എന്നറിയാ നുള്ള ആകാംക്ഷയിലാണ് ലോകം.

MediaOne Logo

Web Desk

  • Published:

    9 Oct 2018 2:43 AM GMT

പ്രസിഡന്റ് തെരഞ്ഞെടുപ്പ്;  കാമറൂണില്‍ ചരിത്രം കുറിക്കുമോ?  
X

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ കാമറൂണില്‍ ചരിത്രം കുറിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. രണ്ടാഴ്ച കൊണ്ട് മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനാകൂ. പോള്‍ബിയയെ ജനം തള്ളുമോ, കൊള്ളുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. കാമറൂണില്‍ 43 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് പോള്‍ബിയ വീണ്ടും അധികാരത്തിലെത്തുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. എന്നാല്‍ ജനവിധി അറിയാനുള്ള കാത്തിരിപ്പ് നീളും. രാജ്യത്തെ എല്ലാ പോളിങ് ബൂത്തുകളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ രണ്ടാഴ്ച സമയം എടുക്കും.

പ്രസിഡന്റ് പോള്‍ബിയ വീണ്ടും അധികാരത്തിലെത്തുമോ എന്നതാണ് ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇത് 7ാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. രാജ്യത്ത് തെരഞ്ഞടുപ്പില്‍ മത്സരിക്കാവുന്ന കൂടിയ പ്രായം 92 ആണ്. നിലവില്‍ 85കാരനാണ് പോള്‍ ബിയ. ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ അദ്ദേഹത്തിന് 92 വയസ് വരെ പദവിയില്‍ തുടരാനാകും. ഇക്കുറി അധികാരത്തിലെത്തിയാല്‍, പോള്‍ ബിയക്ക് ചരിത്രം തിരുത്തിക്കുറിക്കാം. അതേസമയം ഫലപ്രഖ്യാപനത്തിന് ഇനിയും പതിനാല് ദിവസം ബാക്കി നില്‍ക്കവെ തെരഞ്ഞടുപ്പില്‍ അട്ടിമറി നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

TAGS :

Next Story