ആഗോള താപനം; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ
കാലാവസ്ഥമാറ്റത്തെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
ആഗോളതാപനം നിലവിലെ നിലയില്‍ തുടര്‍ന്നാല്‍ 2032 ആവുമ്പോഴേക്ക് അന്തരീക്ഷ ഊഷ്മാവ് 1.5 ഡിഗ്രി കൂടുമെന്ന് ഐക്യരാഷ്ട്രസഭ. ആഗോളതാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കാലാവസ്ഥമാറ്റത്തെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
2015ലെ പാരീസ് ഉടമ്പടി എങ്ങനെ നടപ്പാക്കാമെന്നതിനെക്കുറിച്ച് പഠിക്കാനാണ് ഇന്റര്‍ഗവണ്‍മെന്റല്‍ പാനലിനോട് ആവശ്യപ്പെട്ടിരുന്നത്. ഈ റിപ്പോര്‍ട്ടിലാണ് ആഗോള താപനം നിലവിലെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ അന്തരീക്ഷ ഊഷ്മാവ് വരുന്ന പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ വര്‍ധിക്കുമെന്ന് സൂചിപ്പിക്കുന്നത്. പാരീസ് ഉടമ്പടി പ്രകാരം നിലവിലെ അന്തരീക്ഷ വായുവിലെ കാര്‍ബണ്‍ സാന്നിധ്യം നാല്‍പത്തഞ്ച് ശതമാനം കുറക്കണം.
എന്നാല്‍, നിവലിലെ കാര്‍ബണ്‍ പുറന്തള്ളല്‍ അതേ നിലയില്‍ തുടര്‍ന്നാല്‍ പാരീസ് ഉടമ്പടി ലക്ഷ്യം വെക്കുന്ന 1.5 ഡിഗ്രിയിലും താഴെ അന്തരീക്ഷ ഊഷ്മാവ് വര്‍ധന കുറച്ചു കൊണ്ടുവരിക അസാധ്യമാവും. വരും വര്‍ഷങ്ങള്‍ മാനവരാശിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16