പാക് ഇന്റലിജൻസ് ഏജൻസി തലവനായി ലഫ്. ജനറൽ ആസിം മുനീർ നിയമിതനായി
പാകിസ്ഥാന്റെ ഇന്റലിജൻസ് ഏജൻസി ഐ.എസ്.ഐയുടെ തലവനായി ലഫ്. ജനറൽ ആസിം മുനീർ നിയമിതനായി. ലഫ്. ജനറൽ നവീദ് മുഖ്താറിന് പകരക്കാരനായിട്ടാണ് ആസിം മുനീർ നിയമിതനായത്. ഐ.എസ്.ഐ പ്രസ്താവനയിലൂടെയാണ് ആസിം മുനീറിന്റെ നിയമനത്തെകുറിച്ച് അറിയിച്ചത്.
പാക് സേന തലവൻ ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ നേതൃത്വത്തിലുള്ള ആർമി പ്രൊമോഷൻ ബോർഡ് കഴിഞ്ഞ മാസമാണ് ആസിം മുനീറിന്റെ ലഫ്. ജനറൽ സ്ഥാനം അംഗീകരിച്ചത്. പാകിസ്ഥാന്റെ വടക്കൻ ഭാഗങ്ങളിൽ സൈനിക കമാണ്ടറായി സേവനമനുഷ്ടിച്ചിട്ടുള്ള ആസിം മുനീറിന് മാർച്ചിൽ പാകിസ്ഥാന്റെ പ്രധാന സിവിലിയൻ അവാർഡായ ഹിലാലേ ഇമ്തിയാസും ലഭിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16