‘മീ ടു’ കാമ്പയിനുമായി രംഗത്തു വരുന്നവർ തെളിവ് നൽകണം: മെലാനിയ ട്രംപ്
‘ലെെംഗികാരോപണവുമായി രംഗത്തു വരുന്ന സ്ത്രീകളെ താൻ പിന്തുണക്കുന്നു. അവരെ കേൾക്കുകയും പിന്തുണക്കുകയും ചെയ്യുന്നതോടൊപ്പം പുരുഷന്മാരെ കൂടി കേൾക്കേണ്ടതുണ്ട്’
‘മീ ടു’ കാമ്പയിനുമായി രംഗത്തു വരുന്നവർ അരോപണ വിധേയർക്കെതിരെ ശക്തമായ തെളിവുകൾ കൊണ്ട് വരണമെന്ന് യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ്. ആഫ്രിക്കൻ സന്ദർശനത്തിനിടെ കെനിയിൽ വെച്ച് ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മെലാനിയ ‘മീ ടു’വിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.
ലെെംഗികാരോപണവുമായി രംഗത്തു വരുന്ന സ്ത്രീകളെ താൻ പിന്തുണക്കുന്നു. അവരെ കേൾക്കുകയും പിന്തുണക്കുകയും ചെയ്യുന്നതോടൊപ്പം പുരുഷന്മാരെ കൂടി കേൾക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ആർക്കും ആർക്കെതിരെയും ലെെംഗികാരോപണങ്ങൾ ഉന്നയിക്കാം. എന്നാൽ, ചിലപ്പോൾ സത്യം വെളിപ്പെടുമ്പോഴേക്കും കാര്യങ്ങൾ ഒരുപാടു ദൂരം പിന്നിട്ടിട്ടുണ്ടാകാമെന്നും മെലാനിയ പറഞ്ഞു
നേരത്തെ, തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെതിരെ നിരവധി ലൈംഗികാരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ലെെംഗികാരോപണ വിധേയനായ ബ്രെറ്റ് കാവനോവിന് സുപ്രിംകോടതി ജഡ്ജിക്കായുള്ള തെരഞ്ഞെടുപ്പിൽ ട്രംപ് പിന്തുണ പ്രഖ്യാപിച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
Adjust Story Font
16