ട്രംപ് ഭരണകൂടത്തിനെതിരെ ആരോപണവുമായി വെനസ്വേലന്‍ പ്രസിഡന്‍റ്
ട്രംപ് ഭരണകൂടത്തിനെതിരെ ആരോപണവുമായി വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മധുരോ. ഭരണത്തിലിരിക്കെ തന്നെ വധിക്കാന്‍ അമേരിക്കന്‍ ഭരണ കൂടം ശ്രമിച്ചിരുന്നതായി മദുറോ പറഞ്ഞു. ടെലിവിഷന്‍ ചാനലിലാണ് മദുറോ ട്രംപിനെതിരെ ആരോപണം ഉന്നയിച്ചത്. കൊളംബിയയുമായി ചേര്‍ന്ന് തന്നെ വധിക്കാനായിരുന്നു അമേരിക്കന്‍ ശ്രമം. ഇതിന് വൈറ്റ്ഹൗസ് നേരിട്ടാണ് നിര്‍ദ്ദേശം നല്‍കിയതെന്നും മദുറോ ആരോപിച്ചു. എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും മദുറോ ഇതു വരെ പുറത്തു വിട്ടിട്ടില്ല.
ആരോപണത്തെ കുറിച്ച് വൈറ്റ്ഹൗസും ഇതുവരെ പ്രതികരിച്ചിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണം മദുറോ ആണെന്ന് വാഷിങ്ടണ്‍ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു . ഇതിന് പിന്നാലെയാണ് മദുറോ അമേരിക്കന്‍ ഭരണ കൂടത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് . അടുത്തിടെ വെനസ്വേലയിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജയിലില്‍ വച്ച് മരണ മടഞ്ഞതില്‍ മദുറോക്ക് പങ്കുണ്ടെന്ന ആരോപണവും ശക്തമായിരുന്നു.
എന്നാല്‍ അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്പത്തിക യുദ്ധത്തിന്‍റെ ഇരയാണ് താനെന്നും, അമേരിക്കയുമായി ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തന്‍റെ ഭരണത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരെ തെരുവില്‍ ഉയരുന്ന പ്രക്ഷോഭങ്ങള്‍ അതിന്‍റെ ഭാഗമാണെന്നും മദുറോ കുറ്റപ്പെടുത്തി.
Adjust Story Font
16