Quantcast

വാഷിങ്ടണ്‍ ഡി.സി ആര്‍ച്ച് ബിഷപ്പിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു  

പുരോഹിതന്മാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെ കുറിച്ച് ബിഷപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ഡൊണാള്‍ഡ് വേള്‍ രാജിവെച്ചത്.

MediaOne Logo

Web Desk

  • Published:

    13 Oct 2018 2:23 AM GMT

വാഷിങ്ടണ്‍ ഡി.സി ആര്‍ച്ച് ബിഷപ്പിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു  
X

വാഷിങ്ടണ്‍ ഡി.സി ആര്‍ച്ച് ബിഷപ്പ് ഡൊണാള്‍‌‍‍ഡ് വേളിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. പുരോഹിതന്മാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെ കുറിച്ച് ബിഷപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ഡൊണാള്‍ഡ് വേള്‍ രാജിവെച്ചത്. പിറ്റ്സ്ബര്‍ഗ് ബിഷപ്പായിരിക്കെയാണ് പുരോഹിതര്‍ക്കെതിരെയുണ്ടായ ലൈംഗികാരോപണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആരോപണ വിധേയരായ പുരോഹിതര്‍ക്ക് അനുകൂലമായായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

പുരോഹിതരെ വീണ്ടും പദവികളില്‍ പുനസ്ഥാപിച്ചുകൊണ്ടായിരുന്നു ബിഷപ്പിന്റെ നടപടി. ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് വാഷിങ്ടണ്‍ ഡി.സി ആര്‍ച്ച് ബിഷപ്പ് ഡൊണാള്‍ഡ് വേളിന്റെ രാജി. രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു. മാര്‍പാപ്പയുടെ തീരുമാനം അതിരൂപതയുടെ സൗഖ്യത്തെയും ഭാവിയെയും മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്ന് കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ പറഞ്ഞു. റിപ്പോര്‍‌ട്ടില്‍ സംഭവിച്ച തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആര്‍‌ച്ച് ബിഷപ്പ സ്ഥാനം രാജിവെച്ചെങ്കിലും കര്‍ദിനാളായി വേള്‍ തുടരും.

അതേസമയം തന്റെ പ്രവൃത്തിയെ ബിഷപ്പ് ന്യായീകരിച്ചില്ലെന്നതില്‍ മാര്‍പാപ്പ, ബിഷപ്പിനെ അഭിനന്ദിച്ചുവെന്ന് വാഷിങ്ടണ്‍ അതിരൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പുരോഹിതര്‍‌ക്കെതിരാ യുള്ള ലൈംഗികാരോപണം ലോകവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്. ആഗസ്റ്റില്‍ പെന്‍സില്‍വാനിയ സുപ്രീംകോടതിയുടെ ജൂറി റിപ്പോര്‍ട്ട് പ്രകാരം വ്യക്തമാക്കുന്നത് 300ല്‍ കൂടുതല്‍ വൈദികര്‍ കുറ്റം ചെയ്തിട്ടുണ്ടെന്നാണ്.

TAGS :

Next Story