രാജ്യാന്തര സംഘര്‍ഷങ്ങള്‍ തടയാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ വേണമെന്ന് ഖത്തര്‍ ഐക്യരാഷ്ട്രസഭയില്‍
യു.എന്‍ പൊതുസഭയുടെ സെക്കന്‍ഡ് കമ്മിറ്റി യോഗത്തിലാണ് ഖത്തര്‍ പ്രതിനിധി നിലപാട് വ്യക്തമാക്കിയത്.
രാജ്യാന്തര സംഘര്‍ഷങ്ങള്‍ തടയാനും പരിഹരിക്കാനും ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ വേണമെന്ന് ഖത്തര്‍ ഐക്യരാഷ്ട്രസഭയില്‍. ആണവ-രാസ നിരായുധീകരണത്തിന് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഖത്തര്‍ പ്രതിനിധി തലാല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫ ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി.
യു.എന്‍ പൊതുസഭയുടെ സെക്കന്‍ഡ് കമ്മിറ്റി യോഗത്തിലാണ് ഖത്തര്‍ പ്രതിനിധി നിലപാട് വ്യക്തമാക്കിയത്. രാജ്യാന്തര സമാധാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ ആണവ രാസ നിരായുധീകരണം അനിവാര്യമാണെന്ന് യു.എന്നിലെ ഖത്തര്‍ സ്ഥിരം സമിതി സെക്കന്‍ഡ് സെക്രട്ടറി തലാല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫ പറഞ്ഞു.
സായുധ സംഘര്‍ഷങ്ങള്‍ തുടരാനുള്ള കാരണം ഇത്തരത്തിലുള്ള ആയുധങ്ങളുടെ വര്‍ധിച്ച ഉപയോഗമാണ്. സംഘര്‍ഷബാധിത മേഖലകളില്‍ രാസായുധം ഉപയോഗിക്കുന്ന തലത്തിലേക്ക് ഇത് വളര്‍ന്നുകഴിഞ്ഞു. ഇത്തരം ആയുധങ്ങള്‍ സൃഷ്ടിക്കുന്ന അപകടം ഇല്ലാതാക്കാന്‍ രാജ്യാന്തര തലത്തില്‍ ശക്തമായ സഹകരണം ആവശ്യമാണ്.
വിവിധ മേഖലകളിലായുണ്ടാക്കിയ ആണവ രാസായുധ ഉടമ്പടികള്‍ നടപ്പാക്കാന്‍ നടപടികളുണ്ടാവണം. രാജ്യാന്തര സമാധാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഗൗരവപൂര്‍വമായ സഹകരണവും പ്രതിബദ്ധതയും ആവശ്യമാണെന്നും തലാല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫ പറഞ്ഞു.
Adjust Story Font
16