Quantcast

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് സ്ഥാനമൊഴിഞ്ഞേക്കും; സൂചന നല്‍കിയത് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്

MediaOne Logo

Web Desk

  • Published:

    15 Oct 2018 5:51 AM GMT

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് സ്ഥാനമൊഴിഞ്ഞേക്കും; സൂചന നല്‍കിയത് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്
X

ജെയിംസ് മാറ്റിസ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. എന്നാല്‍ ഔദ്യോഗികമായ പ്രഖ്യാപനം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മാറ്റിസിനെ കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം. മാറ്റിസ് സ്ഥാനമൊഴിയുകയാണോ എന്ന ചോദ്യത്തിന് തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം അതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ സ്ഥാനമൊഴിഞ്ഞേക്കാം എന്ന സൂചന നല്‍കുകയും ചെയ്തു. മാറ്റിസിന്റെ ഡെമോക്രാറ്റിക് ചായ്‍വിനെ കുറിച്ചും പരോക്ഷമായി ട്രംപ് പറഞ്ഞു. മാറ്റിസുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും രണ്ട് ദിവസം മുന്‍പ് തങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചതാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. എല്ലാവരും ഒരു നാള്‍ പുറത്തുപോകും. അദ്ദേഹവും പോയേക്കാം എന്നാണ് ട്രംപിന്റെ മറുപടി. ട്രംപ് ഭരണത്തില്‍ നിര്‍ണായക സ്ഥാനവും സ്വാതന്ത്ര്യവുമുള്ള മാറ്റിസ് ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളില്‍ അമേരിക്കയുടെ മുന്നണി പോരാളികളില്‍ ഒരാളായിരുന്നു. സൈനിക വൃത്തങ്ങളില്‍ മാഡ് ഡോഗ് എന്ന വിളിപ്പേരിലറിയപ്പെടുന്ന മാറ്റിസിന് പ്രായം ഇപ്പോള്‍ അറുപത്തെട്ട് കടന്നു. ബറാക് ഒബാമയുടെ മധ്യപൂര്‍വേഷ്യന്‍ നയത്തിന്റെ വിമര്‍ശകന്‍ കൂടിയായ മാറ്റിസ് മധ്യപൂര്‍വേഷ്യയില്‍ ഇറാന്‍ വലിയ ഭീഷണിയാണെന്നും വിശ്വസിക്കുന്നു.

TAGS :

Next Story