Quantcast

നേപ്പാളില്‍ ഹിമാലയന്‍ മലനിരകളിലുണ്ടായ ശക്തമായ കാറ്റില്‍ 7 പര്‍വതാരോഹകര്‍ മരിച്ചു

MediaOne Logo

Web Desk

  • Published:

    15 Oct 2018 6:15 AM GMT

നേപ്പാളില്‍ ഹിമാലയന്‍ മലനിരകളിലുണ്ടായ ശക്തമായ കാറ്റില്‍ 7 പര്‍വതാരോഹകര്‍ മരിച്ചു
X

നേപ്പാളില്‍ ഹിമാലയന്‍ മലനിരകളിലുണ്ടായ ശക്തമായ കാറ്റില്‍ 7 പര്‍വതാരോഹകര്‍ മരിച്ചു. 9 പേരെ കാണാതായി. രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. സമീപവാസികളാണ് മരിച്ചവരുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ ഒന്‍പതു പേരില്‍ 5 പേര്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ളവരും 4 പേര്‍ നേപ്പാളില്‍ നിന്നുള്ളവരുമാണ്. കൊല്ലപ്പെട്ടവരില്‍ 4 നേപ്പാളികളും 5 കൊറിയക്കാരും ഉള്‍പ്പെടുന്നു. ഇതാണ് അവസാനമായി ലഭിക്കുന്ന വിവരം.

കാട്മണ്ഡുവില്‍ നിന്നും 216 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. എവറസ്റ്റ് കൊടുമുടി ഉള്‍പ്പെടെ ലോകത്തിലെ 14 വലിയ പര്‍വ്വത നിരകള്‍ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്. നേപ്പാളിന്‍റെ വരുമാനത്തിന്റെ ഒരു ഭാഗം വിദേശ സ‍ഞ്ചാരികളെ ആശ്രയിച്ചാണുളളത്.

TAGS :

Next Story