ആണവായുദ്ധം പ്രതിരോധത്തിന് വേണ്ടിയെന്ന് പുട്ടിന്‍
‘ആക്രമണം തുടങ്ങി വെക്കുന്നവർക്ക് പശ്ചാതപിക്കാനുള്ള അവസരം പോലും റഷ്യ നൽകില്ല’
ഏതെങ്കിലും തരത്തിലുള്ള അക്രമണം ഉണ്ടായാൽ അതിനുള്ള പ്രതികരണമായി മാത്രമേ റഷ്യ ആണവ ആയുധങ്ങൾ ഉപയോഗിക്കുകയുള്ളു എന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിർ പുട്ടിൻ. പോളിസി ഫോറത്തിൽ രാജ്യത്തിന്റെ ആണവ നയം വ്യക്തമാക്കുകയായിരുന്നു പുട്ടിൻ.
ആണവായുദ്ധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ റഷ്യയുടെ സെെനിക ചട്ടം അംഗീകരിക്കുന്നില്ല. ഒരാക്രമണവും ആണവായുദ്ധം ഉപയോഗിച്ച് തുടങ്ങാൻ റഷ്യ ആഗ്രഹിക്കുന്നില്ല. എന്നാൽ രാജ്യത്തിന്റെ അതിർത്തികൾക്കും പരമാധികാരത്തിനും ആരെങ്കിലും വെല്ലുവിളി ഉയർത്തിയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും പുട്ടിൻ വ്യക്തമാക്കി. ആക്രമണം തുടങ്ങി വെക്കുന്നവർക്ക് പശ്ചാതപിക്കാനുള്ള അവസരം പോലും റഷ്യ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16