കോംഗോയിലെ എബോള വൈറസ് ആഗോള തലത്തില്‍ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന
കോംഗോയിലെ എബോള വൈറസ് ആഗോള തലത്തില്‍ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ അയല്‍ രാജ്യങ്ങളിലേക്ക് വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ എബോള വൈറസ് ആഗോളതലത്തലില്‍ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിശദികരണം. എന്നാല്‍ മേഖലയെ സംബന്ധിച്ച് ജാഗ്രത വേണമെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സി കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു.
കോംഗോയുടെ അയല്‍ രാജ്യങ്ങളായ ഉഗാണ്ടയിലേക്കും റുവാണ്ടയിലേക്കും പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വിശദീകരിച്ചു. എബോള വൈറസ് ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രതയാണ് ഇരു രാജ്യങ്ങളിലും പുലര്‍ത്തുന്നത്. വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വൈറസ് പടരാന്‍ സാധ്യതയുണ്ട്. ലോകാരോഗ്യ സംഘടനയുടെ 250 ഓളം പ്രവര്‍ത്തകരാണ് കോംഗോയില്‍ ഇപ്പോള്‍ വൈറസ് ബാധ നേരിടുന്നതിനായി പ്രവര്‍ത്തിക്കുന്നത്. ഒരു പ്രവിശ്യയിലെ വൈറസ് ബാധ നിയന്ത്രണ വിധോയമാണ്, മറ്റൊരു പ്രവിശ്യയില്‍ ചെറിയ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വൈറസ് ബാധ പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കോംഗോയില്‍ ഇത് വരെ വൈറസ് ബാധിച്ച് 139 ആളുകള്‍ മരിച്ചു. 250ഓളം ആളുകള്‍ നിലവില്‍ എബോള വൈറസ് ബാധിതരാണ്.
Adjust Story Font
16