Quantcast

അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തുടരുന്നു

താലിബാന്‍ ഭീഷണി‍ക്കിടെ വന്‍ സുരക്ഷയിലാണ് വോട്ടെടുപ്പ്

MediaOne Logo

Alwin Jose

  • Published:

    20 Oct 2018 2:29 PM GMT

അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തുടരുന്നു
X

അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തുടരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മിക്കയിടങ്ങളിലും പോളിങ് തുടങ്ങാന്‍ വൈകിയതിനാല്‍ രാത്രി എട്ടുവരെ വോട്ടെടുപ്പ് നീട്ടിയിട്ടുണ്ട്. താലിബാന്‍ ഭീഷണി‍ക്കിടെ വന്‍ സുരക്ഷയിലാണ് വോട്ടെടുപ്പ്. 2015 ല്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.

കാണ്ഡഹാറിലെ പൊലീസ് മേധാവി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രവിശ്യയിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. സാങ്കേതിക തകരാറ് കാരണം വോട്ടെടുപ്പ് മുടങ്ങിയ ചില സ്ഥലങ്ങളില്‍ നാളെയും വോട്ടെടുപ്പ് നടക്കും. നിരവധി വനിതകളടക്കം 2500 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം പത്ത് സ്ഥാനാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story