ട്രംപ് വിലക്കിയിട്ടും മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തുടരുന്നു
കഴിഞ്ഞ ദിവസവും ആയിരക്കണക്കിനാളുകളാണ് യുഎസിലേക്ക് കടക്കാന്‍ മെക്സിക്കന്‍ അതിര്‍ത്തിയിലെത്തിയത്.
ഡൊണാള്‍ഡ് ട്രംപിന്റെ വിലക്ക് ലംഘിച്ച് മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തുടരുന്നു. കഴിഞ്ഞ ദിവസവും ആയിരക്കണക്കിനാളുകളാണ് യുഎസിലേക്ക് കടക്കാന്‍ മെക്സിക്കന്‍ അതിര്‍ത്തിയിലെത്തിയത്. അയ്യായിരത്തിലേറെ അഭയാര്‍ഥികളാണ് മെക്സിക്കോയില്‍ എത്തിയിരിക്കുന്നത്. അഭയാര്‍ഥി കളില്‍ കൂടുതലും ഹോണ്ടുറാസില്‍ നിന്നുള്ളവരാണ്. ട്രംപിന്റെ നിര്‍ദേശമനുസരിച്ച് മെക്സിക്കന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളുടെ വാഹനങ്ങള്‍ തടയുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കാല്‍ നടയായി അമേരിക്കയിലേക്ക് പ്രവേശിക്കാനാണ് അഭയാര്‍ഥികളുടെ ശ്രമം.നിലവില്‍ മെക്സിക്കോയിലെ മൂന്ന് ക്യാംപുകളിലായി തമ്പടിച്ചിരിക്കുകയാണ് അഭയാര്‍ഥികള്‍. അതിനിടെ വിലക്കിനെ തുടര്‍ന്ന് 2000ത്തിലേറെ പേര്‍ സ്വന്തം രാജ്യത്തേക്ക് തന്നെ തിരിച്ചു പോയി. അഭയാര്‍ഥി പ്രവാഹം തടയുന്നതിന്റെ ഭാഗമായി യു.എസിന്റെ തെക്കന്‍ അതിര്‍ത്തി അടക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചാല്‍ മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തടയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം നിരവധിയാളുകളാണ് ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസി ലേക്ക് കുടിയേറുന്നത്.
Adjust Story Font
16